
ലോകത്തെ അത്ഭുത കെട്ടിടം ; ബുർജ് ഖലീഫ ലോകത്തിന് മുന്നിൽ സമർപ്പിച്ചിട്ട് 15 വർഷം
ലോകം ചുറ്റിക്കാണാൻ ആഗ്രഹിക്കുന്ന ഓരോ സഞ്ചാരിയുടെയും ആദ്യ ലക്ഷ്യസ്ഥാനമായിരിക്കും ‘ബുർജ് ഖലീഫ’ എന്ന ദുബൈയുടെ അത്ഭുത കെട്ടിടം. ലോകത്തെ ഏറ്റവും ഉയരമുള്ള ഈ കെട്ടിടം പിറന്നിട്ട് ശനിയാഴ്ച 15 വർഷം പൂർത്തിയാവുകയാണ്. 2010 ജനുവരി നാലിന് വർണവെളിച്ചങ്ങൾ നിറഞ്ഞ ആഘോഷത്തോടെയാണ് കെട്ടിടം ലോകത്തിന് സമർപ്പിക്കപ്പെട്ടത്. 2004ലാണ് നിർമാണം ആരംഭിച്ചത്. എല്ലാ മേഖലയിലും ലോകത്തെ ഏറ്റവും മികച്ചതാവുകയെന്ന യു.എ.ഇ ഭരണാധികാരികളുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ബുർജ് ഖലീഫ നിർമിക്കപ്പെടുന്നത്. 828 മീറ്റർ അഥവാ 2717 അടിയാണ് ഇതിന്റെ ഉയരം. 163…