
ഒമാൻ കടുത്ത ചൂടിൽ വെന്തുരുകി ഒമാൻ ; 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ബുറൈമി ഗവർണറേറ്റിൽ
കനത്ത ചൂടിൽ ഒമാൻ വെന്തുരുകുന്നു. വിവിധ പ്രദേശങ്ങിൽ 50 ഡിഗ്രി സെൽഷ്യസിന് അടുത്താണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ബുറൈമി ഗവർണറേറ്റിലെ സുനൈന സ്റ്റേഷനിൽ ആണ്.49.8 ഡിഗ്രി സെൽഷ്യസാണ് ഇവിടത്തെ ചൂട്. ദാഹിറ ഗവർണറേറ്റിലെ ഹംറ അദ്ദുരു സ്റ്റേഷനും 49.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. തൊട്ടടുത്ത് വരുന്നത് അൽവുസ്ത ഗവർണറേറ്റിലെ അൽ ഫഹുദ് സ്റ്റേഷൻ ആണ്. 48.7 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടെ അനുഭവപ്പെട്ട ചൂട്. ദാഹിറ ഗവർണറേറ്റിലെ ഇബ്രി…