
ഒമാൻ ബുറൈമിയിലെ വികസന പദ്ധതികൾ നേരിട്ടെത്തി വിലയിരുത്തി ഉന്നത സംഘം
വികസന പദ്ധതികൾ വിലയിരുത്താൻ മന്ത്രിമാരടങ്ങുന്ന ഉന്നതതല സംഘം ബുറൈമി ഗവർണറേറ്റ് സന്ദർശിച്ചു. ഗവൺമെന്റ് ഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനും ‘ഒമാൻ വിഷൻ 2040’ന് അനുസൃതമായി ഗവർണറേറ്റിന്റെ സാമ്പത്തിക-ടൂറിസം വളർച്ചയെ പിന്തുണക്കാനും ലക്ഷ്യമിട്ടായിരുന്നു സന്ദർശനം. പൈതൃക-ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി, വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫ്, തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സെയ്ദ് ബിൻ അലി ബാവോയ്ൻ, ഒമാൻ വിഷൻ 2040 ഇംപ്ലിമെന്റേഷൻ ഫോളോഅപ്പ് യൂനിറ്റിന്റെ ചെയർമാൻ…