
ക്രിസ്തുമസ് – നവവത്സര ബമ്പർ നറുക്കെടുത്തു; 20 കോടിയുടെ ഭാഗ്യ നമ്പർ ടിക്കറ്റ് വിറ്റത് കണ്ണൂരില്‍
സംസ്ഥാന സർക്കാറിന്‍റെ ക്രിസ്തുമസ് – നവവത്സര ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. XD 387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കണ്ണൂരിലെ ഇരിട്ടിയിലാണ് ഒന്നാം സമ്മനം ലഭിച്ച ടിക്കറ്റ് വിറ്റത്. അനീഷ് എം ജി എന്ന ഏജന്‍റാണ് ടിക്കറ്റ് വിറ്റത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് നല്‍കുക. 10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേർക്കാണ് മൂന്നാം സമ്മാനം….