ബുൾഡോസർ നടപടി; അസം സർക്കാരിന് കോടതിയലക്ഷ്യ നോട്ടീസയച്ച് സുപ്രീം കോടതി

ബുൾഡോസറുകൾ ഉപയോഗിച്ച് നിർമിതികൾ പൊളിക്കുന്ന വിഷയത്തിൽ അസം സർക്കാരിന് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസയച്ചു. കോടതികളുടെ മുൻകൂർ അനുമതി കൂടാതെ പൊളിക്കൽ നടപടി കൈക്കൊള്ളരുതെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ചെന്ന് കാണിച്ച് അസം സ്വദേശികളായ 47 പേർ കോടതിയെ സമീപിച്ചതിന് പിന്നാലെയാണിത്. വിഷയത്തിൽ അസം സർക്കാർ മൂന്നാഴ്ചയ്ക്കകം മറുപടി നൽകണമെന്നും ഹർജിയിൽ അടുത്ത വാദം കേൾക്കുന്നതുവരെ തൽസ്ഥിതി തുടരണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ബി.ആർ. ഗവായി, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. പൊളിക്കൽ പാടില്ലെന്ന സുപ്രീം…

Read More

ഹരിയാനയിൽ ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിക്കൽ മൂന്നാം ദിവസവും തുടർന്ന് ഭരണകൂടം

ഹരിയാനയിൽ ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിക്കൽ തുടർന്ന് ഭരണകൂടം. തുടർച്ചയായ മൂന്നാം ദിവസമാണ് പൊളിക്കൽ തുടരുന്നത്. രണ്ട് ഡസനോളം കടകളാണ് പൊളിച്ച് നീക്കിയിരിക്കുന്നത്. ഇതിൽ നിരവധി മെഡിക്കൽ സ്റ്റോറുകളും ഉൾപ്പെടുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. കലാപമുണ്ടായ നൂഹിൽ നിന്നും 20 കിലോ മീറ്റർ അകലെയുള്ള തൗരുവിലാണ് ​ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിക്കൽ നടത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് സർക്കാർ ഭൂമിയിലെ കൈയേറ്റമെന്നാരോപിച്ച് വ്യാപകമായി കെട്ടിടങ്ങൾ പൊളിക്കുന്നത് തുടങ്ങിയത്. ഇന്ന് ഷഹീദ് ഹാസൻ ഖാൻ മേവാത്തി സർക്കാർ മെഡിക്കൽ കോളജിന് സമീപമാണ് പൊളിക്കൽ…

Read More