ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാൽ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ല; ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി

വിവിധ സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാൽ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ലെന്ന് തുറന്നടിച്ച സുപ്രീം കോടതി ഒക്ടോബര്‍ ഒന്നുവരെ ഇത്തരം നടപടികള്‍ നിര്‍ത്തിവെക്കാനും ഉത്തരവിട്ടു. പൊതു റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കൈയേറ്റങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി. കോടതിയുടെ അനുവാദം ഇല്ലാതെ കുറ്റാരോപിതരുടെ വീടുകളും മറ്റു വസ്തുക്കളും പൊളിക്കാൻ പാടില്ല. കുറ്റാരോപിതരായ വ്യക്തികളുടെ കെട്ടിടങ്ങൾ ശിക്ഷാനടപടിയായി പൊളിച്ചുനീക്കുന്ന വിവിധ സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരെയുള്ള…

Read More

ഉത്തർപ്രദേശിൽ ടോൾ ചാർജ് ചോദിച്ചതിന് ടോൾ പ്ലാസ ഇടിച്ച് തകർത്ത് ജെസിബി ഡ്രൈവർ; ജെസിബി ഡ്രൈവർ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ ടോൾ പ്ലാസ തകർത്ത് ജെസിബി ഡ്രൈവർ. ജീവനക്കാർ ടോൾ ചോദിച്ചതിൽ പ്രകോപിതനായ ജെസിബി ഡ്രൈവർ ടോൾ പ്ലാസ ജെസിബി ഉപയോഗിച്ച് തകർക്കുകയായിരുന്നു. ഡൽഹി-ലക്‌നൗ ഹൈവേ എൻഎച്ച്-9-ലെ ഛിജാരസി ടോൾ പ്ലാസയിലാണ് സംഭവം. ടോൾ തൊഴിലാളികൾ ടോൾ ചാർജ് ചോദിച്ചപ്പോൾ അസഭ്യം പറയുകയും ജെസിബി കൊണ്ട് ഇടിച്ച് രണ്ട് ടോൾ ബൂത്തുകളും തകർക്കുകയുമായിരുന്നുവെന്ന് ടോൾ മാനേജർ അജിത് ചൗധരി പറഞ്ഞു. അവിടെ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ തകർന്നതുൾപ്പെടെ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ…

Read More

അസം സർക്കാരിന് തിരിച്ചടി ; ബോൾഡോസർരാജിന് ഇരയായ അഞ്ച് കുടുംബങ്ങൾക്ക് 30 ലക്ഷം രൂപ വീതം നൽകി

അസമിൽ ബുൾഡോസർ രാജിന് ഇരയായ അഞ്ച് കുടുംബങ്ങൾക്ക് 30 ലക്ഷം നൽകി. കോടതി ഇടപെടലിനെ തുടർന്നാണ് അസം സർക്കാർ നഷ്ടപരിഹാരം നൽകിയത്. നാഗോൺ ജില്ലയിലെ പൊലീസ് സ്റ്റേഷൻ കത്തിച്ച സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് രണ്ട് വർഷം മുമ്പാണ് അഞ്ച് കുടുംബങ്ങളുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. ഇവർക്ക് നഷ്ടപരിഹാരം നൽകിയതിന്റെ വിശദാംശങ്ങൾ അസം സർക്കാറിന്റെ അഭിഭാഷകൻ ഗുവാഹത്തി ഹൈക്കോടതിയിൽ സമർപ്പിച്ചു. നാഗോൺ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് അഞ്ച് കുടുംബങ്ങൾക്ക് തിങ്കളാഴ്ച നഷ്ടപരിഹാരം വിതരണം ചെയ്തത്. 2022 ​മെയ്…

Read More