‘അതിരുവിട്ട ഭൂതകാല സ്നേഹം അപകടകരം’ ; ബൾഗേറിയൻ ബുക്കർ പുരസ്‌കാര ജേതാവ് ജോർജി ഗോഡ്‌സ്‌പോഡിനോവ്, ഗൃഹാതുരത്വം വ്യക്തിപരമായ അനുഭവം മാത്രമെന്നും നിരീക്ഷണം

അതിര് വിട്ട് ഭൂതകാലത്തെ സ്നേഹിക്കുന്നത് അപകടകരമാണെന്ന് ബൾഗേറിയൻ ബുക്കർ പുരസ്‌കാര ജേതാവ് ജോർജി ഗോഡ്‌സ്‌പോഡിനോവ് അഭിപ്രായപ്പെട്ടു.’ നിങ്ങൾ ഭൂത കാലത്തേക്ക് തിരിച്ചുപോകൂ അപ്പോൾ നിങ്ങൾ സന്തോഷവാനായിരിക്കും എന്ന് പറയുന്നത് പ്രചാരണം മാത്രമെന്നും’ അദ്ദേഹം പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ബുക്ക് ഫോറം നാലിൽ നടന്ന ‘ഫ്രം നാച്ചുറൽ നോവൽ ടു ടൈം ഷെൽട്ടർ – ജോർജി ഗോഡ്‌സ്‌പോഡിനോവുമൊത്ത് ഒരു സഞ്ചാരം’ എന്ന പരിപാടിയിൽ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഗൃഹാതുരത്വം വ്യക്തിപരമായ ഒരു അനുഭവം മാത്രമാണ്,അത് പൊതുവായ അവസ്ഥയല്ലെന്നും…

Read More