പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയെന്ന് രാഹുല്‍

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഉദ്ഘാടന ചടങ്ങിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അദ്ദേഹത്തിന്‍റെ പരാമർശം. മെയ് 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതി പാർലമെന്‍റിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കാനിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ പൊങ്ങച്ചം കാണിക്കുന്നതിനുള്ള പദ്ധതിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്ന് കോണ്‍ഗ്രസ് നേരത്തെതന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെ വിമര്‍ശിച്ച് മറ്റുപല പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കള്‍ നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. സഭയുടെ നാഥനല്ല, സര്‍ക്കാരിന്റെ തലവന്‍…

Read More

എസ്ഐ കെട്ടിടത്തിൽനിന്ന് വീണു മരിച്ചു

നൈറ്റ് പെട്രോളിംഗിനിടെ അപകടത്തിൽപെട്ട പൊലീസുകാരൻ മരിച്ചു. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ് ഐ പൊൻകുന്നം സ്വദേശി ജോബി ജോർജ് (52) ആണ് മരിച്ചത്. ചീട്ടുകളി സംഘത്തെ അന്വേഷിച്ച് ഇരുനില കെട്ടിടത്തിൽ കയറിയ ജോബി കാൽ വഴുതി വീഴുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ചീട്ടുകളി സംഘം ഉണ്ടായിരുന്ന മുറി ചവിട്ടിത്തുറക്കുന്നതിനിടെ ആയിരുന്നു കാൽ വഴുതി വീണത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോബി ജോർജ് പുലർച്ചെയോടെയാണ് മരിച്ചത്. 

Read More

‘കെട്ടിട നികുതി കുറയ്ക്കില്ല’: എം.ബി രാജേഷ്

കെട്ടിട നികുതി കുറയ്ക്കില്ല, ‌നികുതി കുറയ്ക്കുമെന്നു ആസൂത്രിതമായി പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്. അഞ്ചു ശതമാനം മാത്രമാണ് വർധിപ്പിച്ചത്. 25 ശതമാനം വർധനവായിരുന്നു ശുപാർശ ചെയ്തിരുന്നതെന്നും എംബി രാജേഷ് പറഞ്ഞു.  സർക്കാരിന് ഇതിൽ നിന്ന് വരുമാനമില്ല. തദ്ദേശ സ്ഥാപനങ്ങൾക്കാണ് മെച്ചം. അവരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് വർധന നടപ്പാക്കിയത്. അധിക നികുതി വരുമാനം വേണ്ടെന്ന ചില തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനം രാഷ്ട്രീയ ഗിമ്മിക്കാണ്. നിയമപരമായി അത് നിലനിൽക്കില്ലെന്നും മന്ത്രി പറഞ്ഞു.   

Read More

സംസ്ഥാനത്തെ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുത്തനെ കൂട്ടി

സംസ്ഥാനത്തെ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുത്തനെ വർധിപ്പിച്ചു. നിർമാണ പെർമീറ്റ് ഫീസിനു പുറമേ അപേക്ഷാ ഫീസ്, സ്ക്രൂട്ട‌്‌നി ഫീസ് എന്നിവയും കൂട്ടിയിട്ടുണ്ട്. ഇതു സംബന്ധിച്ച് സംസ്ഥാന തദ്ദേശ വകുപ്പ് ഉത്തരവിറക്കി. പുതിയ നിരക്ക് ഏപ്രിൽ 10ന് പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിൽ പറയുന്നു. ഗ്രാമപഞ്ചായത്തിനു കീഴിൽ 100 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്ക് 300 രൂപയാണ് അപേക്ഷാഫീസ്. 300 ചതുരശ്ര മീറ്റർ വരെ 1000 രൂപയും 300 ചതുരശ്ര മീറ്ററിനു മുകളിൽ 3000 രൂപയുമാണ്. മുനിസിപ്പാലിറ്റിയിൽ യഥാക്രമം 300, 1000,…

Read More

ഖത്തറിൽ കെട്ടിട നിർമാണ പെർമിറ്റുകളുടെ എണ്ണത്തിൽ വർധന

 രാജ്യത്ത് വിവിധ നഗരസഭകളിലായി അനുവദിച്ച കെട്ടിട നിർമാണ പെർമിറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർധന. ഇത് നിർമാണ മേഖലയുടെ പ്രകടന മികവിനെയാണ് സൂചിപ്പിക്കുന്നത്. ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിൽ പെർമിറ്റ് വിതരണത്തിൽ 37 ശതമാനമാണ് വർധനയുണ്ടായി. പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തു വിട്ട കണക്കു പ്രകാരം ജനുവരിയിൽ 721 പുതിയ പെർമിറ്റുകളാണ് വിതരണം ചെയ്തത്. പുതിയ റസിഡൻഷ്യൽ കെട്ടിടങ്ങൾക്കായി 192, റസിഡൻഷ്യൽ ഇതര കെട്ടിടങ്ങൾക്കായി 83, കെട്ടിടങ്ങളുടെ കൂട്ടിച്ചേർക്കലുകൾക്കായി 423, ഫെൻസിങ്ങിനായി 23 പെർമിറ്റുകളുമാണ് ജനുവരിയിൽ അനുവദിച്ചത്. 162…

Read More

വിവാഹമോചനക്കേസില്‍ അനുകൂല വിധിയില്ല; ഹൈക്കോടതിയില്‍ ആത്മഹത്യാശ്രമവുമായി യുവാവ്

വിവാഹമോചന കേസ് പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയില്‍ ആത്മഹത്യാശ്രമം. ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടാന്‍ ശ്രമിച്ച ചിറ്റൂര്‍ സ്വദേശി വിനു ആന്റണിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇയാള്‍ നിലവില്‍ എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇന്ന് രാവിലെയാണ് ഹൈക്കോടതിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹമോചനക്കേസിലെ ജീവനാംശം നല്‍കുന്നത് സംബന്ധിച്ച വിനു ആന്റണിയുടെ അപ്പീലായിരുന്നു കോടതി പരിഗണിച്ചിരുന്നത്. നേരത്തേ ഇയാള്‍ക്ക് കുടുംബ കോടതിയില്‍നിന്നും വിവാഹമോചനം ലഭിച്ചിരുന്നു. എന്നാല്‍, മുന്‍ഭാര്യക്ക് ജീവനാംശം നല്‍കുന്നത് ഒഴിവാക്കാനാണ് അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ അനുകൂല വിധിയുണ്ടാകാത്തതാണ് ആത്മഹത്യാശ്രമത്തിന്…

Read More

കൊച്ചി മരടിൽ കെട്ടിടം പൊളിക്കുന്നതിനിടെ ഇടിഞ്ഞു വീണു; 2 പേർ മരിച്ചു

കൊച്ചി മരടിൽ ന്യൂക്ലിയസ് മാളിനു സമീപം ഗാന്ധി സ്ക്വയറിൽ കെട്ടിടം പൊളിക്കുന്നതിനിടെ ഇടിഞ്ഞു വീണു രണ്ടു പേർ മരിച്ചു. ഒഡീഷ സ്വദേശികളായ ശങ്കർ(25), സുശാന്ത്(35) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞ് ഇവർക്കു മുകളിലേക്കു വീണതാണ് ദുരന്തകാരണം. കുടുങ്ങിയവരെ രക്ഷാപ്രവർത്തകർ എത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ ഒരാളെ എറണാകുളം ജനറൽ ആശുപത്രിയിലും മറ്റൊരാളെ വൈറ്റിലയിലെ സ്വാകര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. വീടു പുനർനിർമാണത്തിനായി പൊളിച്ചു മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.

Read More