ബഫർ സോൺ വിഷയത്തിൽ സർക്കാരിന് അലംഭാവം, മാപ്പർഹിക്കാത്ത കുറ്റമെന്ന് വി ഡി സതീശൻ

ബഫർ സോൺ വിഷയത്തിൽ സർക്കാർ കാണിക്കുന്ന അലംഭാവം മാപ്പർഹിക്കാത്ത കുറ്റമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണ്ടയെന്ന് തീരുമാനിച്ചത് പിണറായി സർക്കാറെന്നും സതീശൻ കുറ്റപ്പെടുത്തി. കേരളത്തിൽ ദേശീയ ശരാശരിയെക്കാൾ വനമുണ്ട്. കൂടുതൽ ജനവാസ മേഖലയാണ് കേരളം. ഈ പ്രാധാന്യത്തോടെ വിഷയങ്ങൾ സുപ്രീം കോടതിയെ ബോധിപ്പിക്കണം. അതിന് മാന്വൽ സർവേ നടത്തണം. ഉപഗ്രഹ സർവേയാണ് സുപ്രീം കോടതിക്ക് നൽകുന്നതെങ്കിൽ കോടതിയിൽ നിന്ന് ഗുരുതരമായ തിരിച്ചടിയുണ്ടാകുമെന്നും സതീശൻ പറഞ്ഞു. അടിയന്തരമായി മാന്വൽ സർവേ നടത്തണം. അതുവരെ…

Read More

ബഫർസോണിൽ ഉപഗ്രഹ സർവേ റിപ്പോർട്ട് സുപ്രീംകോടതിയിൽ നൽകില്ല; വനംമന്ത്രി

ഉപഗ്രഹ സർവേയിൽ അപാകതകൾ ഉണ്ടെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. സർവേ അതേപടി വിഴുങ്ങില്ല. നിലവിലെ ഉപഗ്രഹ സർവേ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കില്ല. പ്രായോഗിക നിർദേശം സ്വീകരിക്കുമെന്നും വനം മന്ത്രി പറഞ്ഞു. വനത്തോട് ചേർന്നുള്ള ഒരുകിലോമീറ്റർ ജനവാസ മേഖല ആണെന്ന് തെളിയിക്കൽ ആണ് ഉപഗ്രഹസർവേയുടെ ഉദ്ദേശ്യം. ജനവാസ മേഖല ഒരു കിലോമീറ്ററിൽ ഉണ്ടെന്നു തെളിയിക്കണമെങ്കിൽ അവിടെ എത്ര ജനങ്ങളുണ്ട്, സ്ഥാപനങ്ങൾ ഉണ്ട് എന്ന് തെളിയിക്കണം വസ്തുതകൾക്ക് വിരുദ്ധമാണെങ്കിൽ അത് ചൂണ്ടിക്കാണിയ്ക്കാൻ അവസരം ഉണ്ട്. ബഫർസോൺ പ്രശ്‌നത്തിൽ സർക്കാർ രൂപീകരിച്ച…

Read More

വനാതിർത്തിയിൽ നിന്ന് വനത്തിനുള്ളിലേക്ക് ബഫർസോൺ നിശ്ചയിക്കണം; ബത്തേരി നഗരസഭ

ബഫർസോൺ വിഷയത്തിൽ പ്രമേയം പസാക്കി ബത്തേരി നഗരസഭ. നേരിട്ട് വിവരശേഖരണം നടത്തണമെന്നും വനാതിർത്തിയിൽ നിന്ന് വനത്തിനുള്ളിലേക്ക് ബഫർസോൺ നിശ്ചയിക്കണമെന്നും നഗരസഭ ആവശ്യപ്പെടുന്നു. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പ്രമേയം പാസാക്കിയത് . സുൽത്താൻ ബത്തേരി നഗരമാകെ ബഫർ സോൺ പരിധിയിലാണ് വരുന്നത് ബഫർസോൺ പ്രശ്‌നത്തിൽ സർക്കാർ രൂപീകരിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കാലാവധി 2 മാസം കൂടി നീട്ടും. ഉടൻ ഉത്തരവ് ഇറങ്ങും.സെപ്റ്റംബർ 30 നായിരുന്നു അഞ്ചംഗകമ്മിറ്റി ഉണ്ടാക്കിയത്. ഡിസംബർ 30 നുള്ളിൽ അന്തിമ…

Read More

‘ബഫർസോൺ ഉപഗ്രഹസർവേ പ്രായോഗികമല്ല’; ജോസ് കെ മാണി

ബഫർസോൺ ഉപഗ്രഹ സർവേ പ്രായോഗികമല്ലെന്ന് ജോസ് കെ മാണി. ഇത് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകളെ ആശങ്ക അറിയിച്ചെന്ന് ജോസ് കെ മാണി പറഞ്ഞു. സർവേ റിപ്പോർട്ടിൽ വ്യക്തതയും കൃത്യതയും വേണം. വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ച വിവരങ്ങളുടെ അവ്യക്തതകൾ നീക്കണം. പഞ്ചായത്തുതല സമിതികൾ രൂപീകരിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. അതേസമയം ബഫർ സോണിലെ ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ആശയക്കുഴപ്പം നിലനിൽക്കെ കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം തുടങ്ങാനാണ് കോൺഗ്രസ് നീക്കം. അപാകത ഒഴിവാക്കാൻ നേരിട്ടുള്ള സ്ഥല പരിശോധന…

Read More

ബഫർസോൺ സമരം: കർഷകസംഘടനകളെ മുൻനിർത്തി രാഷ്ട്രീയ ലാഭത്തിന് ശ്രമമെന്ന് വനംമന്ത്രി

ബഫർ സോൺ സമരപ്രഖ്യാപനത്തിന് എതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ. കർഷക സംഘടനകളെ മുൻനിർത്തി രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുകയാണെന്നും സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് ആകാശ സർവേ നടത്തിയതെന്നും മന്ത്രി പറഞ്ഞു. പരാതികൾ വരുമെന്ന് സർക്കാരിന് അറിയാമായിരുന്നു. ഭൂതല സർവ്വേ നേരത്തെ തീരുമാനിച്ചതാണ്. സ്ഥിതി വിവര കണക്ക് മാത്രമാണ് ഉപഗ്രഹ സർവ്വേ നൽകുക. ഉപഗ്രഹ സർവ്വേയിൽ ചില സ്ഥലങ്ങളിൽ വ്യാപക പ്രശ്‌നങ്ങളുണ്ട്. പരാതി കൂടുതലുള്ള സ്ഥലങ്ങളിൽ കമ്മീഷൻ സിറ്റിംഗ് നടത്തും. ആളുകൾക്ക് നേരിട്ട് ആശങ്ക അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.  ബഫർ…

Read More