ബഫര്‍സോണ്‍; ജനവാസമേഖല ഒഴിവാകും: മുഖ്യമന്ത്രി

ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ അംഗീകരിക്കുന്നതാണ് സുപ്രീം കോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പു പാലിക്കാൻ കഴിഞ്ഞുവെന്ന് സര്‍ക്കാരിന് അഭിമാനത്തോടെ പറയാമെന്നും അദ്ദേഹം പറഞ്ഞു. നവ കേരള സദസ്സിന് മുന്നോടിയായി കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പുനഃപരിശോധനാ ഹര്‍ജി അനുവദിച്ചതിനാല്‍ കാലാവധി കഴിഞ്ഞതും പുതുക്കിയ കരട് വിജ്ഞാപനങ്ങള്‍ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടതുമായ പ്രദേശങ്ങളെ സംബന്ധിച്ച കരട് വിജ്ഞാപനം തയ്യാറാക്കാവുന്നതാണ്. അങ്ങനെ തയ്യാറാക്കുമ്ബോള്‍ ഏതെങ്കിലും പ്രദേശത്തെ…

Read More

ബഫർസോണ്‍: സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും

സീറോ ബഫർ സോൺ റിപ്പോർട്ടിന്റെ ഭാഗമായുള്ള സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും. സർക്കാർ വെബ് സൈറ്റിൽ നൽകുന്ന ഭൂപടം അടിസ്ഥാനമാക്കി പൊതുജനങ്ങൾക്ക് പുതിയ പരാതി നൽകാം. പക്ഷെ പ്രസിദ്ധീകരിക്കുന്ന സർവേ നമ്പർ ഭൂപടത്തിലും അപാകതകൾ ഉണ്ടെന്നാണ് ഇന്നലെ ചേർന്ന വിദഗ്ധ സമിതി യോഗം വിലയിരുത്തിയത്. സീറോ ബഫർ റിപ്പോർട്ടിലും ഉപഗ്രഹ സർവേ റിപ്പോർട്ടിലും പരാതി നല്‍കാനുള്ള സമയ പരിധി 7 ന് തീരും. 11 ന് സുപ്രീംകോടതി കേസ് പരിഗണിക്കാൻ ഇരിക്കേ പരാതിയിലെ പരിശോധനക്ക്…

Read More

ബഫര്‍സോണ്‍: ചില സംഘടനകള്‍ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് വനം മന്ത്രി

ബഫര്‍സോണ്‍ വിഷയത്തില്‍ ചില എൻജിഒകൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ കുറ്റപ്പെടുത്തി.. വന്യജീവിസങ്കേതം ആവശ്യമോയെന്ന് വരെ ചർച്ച ചെയ്യുന്നുണ്ട്. പക്ഷേ അക്കാര്യങ്ങൾ ഒന്നുമല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടത്.പ്രധാനമന്ത്രി മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ബഫർ സോൺ വിഷയം ചർച്ച ആകും എന്നാണ് മാധ്യമങ്ങളിലൂടെ അറിഞ്ഞത് .ബഫർ സോൺ വിഷയത്തിൽ ശുഭപ്രതീക്ഷയുണ്ട്. സുപ്രീംകോടതിയിൽ കക്ഷിചേരാൻ ജനുവരി അഞ്ചിന് അപേക്ഷ നൽകുമെന്നും വനം മന്ത്രി പറഞ്ഞു. ബഫർ സോൺ വിഷയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടുന്ന കർഷകർക്കായി ബിജെപി മുന്നിൽ നിന്നും…

Read More

‘ജനവാസകേന്ദ്രങ്ങളെ ബഫർ സോണിൽ ഉൾപ്പെടുത്തിയത് പിണറായി സർക്കാർ’: വിഡി സതീശൻ

ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ ഉൾപ്പെടുത്തിയത് പിണറായി സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തികഞ്ഞ അനാസ്ഥയും കെടുകാര്യസ്ഥതയും കാണിച്ച സർക്കാർ, ബഫർ സോണിൽ വീണിടത്ത് കടന്ന് ഉരുളുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. ‘ജനങ്ങളെ ദ്രോഹിക്കുന്ന ഉത്തരവാണ് സർക്കാർ ഇറക്കിയത്. ഉമ്മൻ ചാണ്ടി സർക്കാർ ഭംഗിയായി ചെയ്ത കാര്യങ്ങൾ പിണറായി സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാക്കി. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഇനിയും മറുപടി നൽകിയിട്ടില്ല. ദേശീയ ശരാശരിയേക്കാൾ വനം കേരളത്തിലുണ്ട്. ജനസാന്ദ്രത കൂടുതൽ, വാസഭൂമിയുടെ കുറവ്…

Read More

​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ

സമൂഹ മാധ്യമങ്ങൾ വഴി സ്ഥാപനങ്ങളെയോ വ്യക്തികളെയോ അധിക്ഷേപിക്കുന്നവർക്ക് കടുത്ത ശിക്ഷയുമായി യുഎഇ. സൈബർ നിയമം അനുസരിച്ച് 2 വർഷം തടവും പരമാവധി 5 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ………………………………….. വന്യമൃഗങ്ങളോട് നീതിപുലർത്തികൊണ്ട് വികസനത്തിലേക്കു കുതിച്ച് ഇത്തിഹാദ് റെയിൽ. ഏകദേശം 70 ശതമാനത്തോളം പൂർത്തീകരണത്തിൽ എത്തി നിൽക്കുന്ന ഇത്തിഹാദ് റെയിൽവേ വന്യമൃഗങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്താതെയാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. പ്രത്യേക ഇടനാഴിയും, അനിമൽ ക്രോസിങ്ങും, നോ ഹോൺ…

Read More

ബഫർസോൺ വിഷയം ഗൗരവമുള്ളത്; കർഷകരെ സർക്കാർ സഹായിക്കും; എംവി ജയരാജൻ

ബഫർ സോൺ വിഷയം ഗൗരവമായതെന്ന് സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ. നേരത്തെ കോൺഗ്രസ് സർക്കാർ 10 കിലോമീറ്ററാണ് ദൂരപരിധി ആണ് പറഞ്ഞത്. എന്നാൽ കേരളത്തിൽ ഈ ദൂരപരിധിയോ സുപ്രീം കോടതി പറഞ്ഞതോ ആയ ദുരപരിധി പ്രായോഗികമല്ല.  ഉപഗ്രഹ സർവേയെ കുറിച്ച് പരാതി ഉയർന്നപ്പോഴാണ് ചർച്ച ചെയ്ത് ആശങ്ക പരിഹരിക്കാൻ തീരുമാനിച്ചത്. കർഷകരെ സഹായിക്കാൻ സിപിഎം ഹെൽപ്പ് ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. ആർക്കും ഭയം വേണ്ട. കുടിയേറ്റക്കാരെ സംരക്ഷിച്ചത് കമ്യൂണിസ്റ്റുകാരാണ്.അവരുടെ വികാരവും വിചാരവും…

Read More

ബഫർസോൺ: മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും

ബഫർ സോൺ ആശങ്ക തീർക്കാനുള്ള തുടർനടപടി സ്വീകരിക്കാൻ ഇന്ന് രണ്ട് നിർണായക യോഗങ്ങൾ ചേരും. വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം, സുപ്രീംകോടതിയിൽ സ്വീകരിക്കേണ്ട സമീപനം ചർച്ച ചെയ്യും. ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഫീൽഡ് റിപ്പോർട്ട് നൽകാൻ അനുവാദവും തേടും. ഫീൽഡ് സർവേ റിപ്പോർട്ട് സമർപ്പിക്കാനായി സത്യവാങ്മൂലം നൽകാനാണ് നീക്കം. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്. ഉപഗ്രഹ സർവേ റിപ്പോർട്ടിൽ പരാതി നൽകാനുള്ള സമയ പരിധി…

Read More

‘പുരയിടമോ കൃഷിയിടമോ ബഫർസോണിൽ ഉൾപ്പെടുന്ന അവസ്ഥ ഉണ്ടാവില്ല’: എം വി ഗോവിന്ദൻ

പുരയിടമോ കൃഷിയിടമോ ബഫർസോണിൽ ഉൾപ്പെടുന്ന അവസ്ഥ ഉണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുരയിടവും കൃഷിയിടവും ഒഴിവാക്കി മാത്രമേ സോൺ പ്രഖ്യാപിക്കു. സമരം നടത്താനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ബഫർസോണിൽ ഉപഗ്രഹ സർവ്വേ റിപ്പോർട്ടിനൊപ്പം വ്യക്തിഗത വിവരങ്ങളുള്ള ഫീൽഡ് സർവ്വേ റിപ്പോർട്ടും സുപ്രീംകോടതിയിൽ സമർപ്പിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ജനുവരി ആദ്യവാരമാണ് ബഫർസോൺ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജൂൺ മൂന്നിലെ ഉത്തരവ് പ്രകാരം ഉപഗ്രഹ സർവ്വേ റിപ്പോർട്ട് നൽകാനുളള സമയപരിധി…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നത് ആർക്ക് വേണ്ടിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒളിച്ചുകളി അവസാനിപ്പിച്ച് പ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടാക്കണം. സർവേ സംബന്ധിച്ച പരാതികൾ ഉയർന്നപ്പോൾ തന്നെ പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടിയിരുന്നത്. അതിന് പകരം വളരെ ചുരുങ്ങിയ സമയപരിധി അനുവദിച്ച് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ……………………………….. പോപുലർ ഫ്രണ്ട് ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിന് അലംഭാവമെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട അക്രമ…

Read More

ബഫർസോൺ വിഷയത്തിൽ സർക്കാർ ചെയ്തത് കൊലച്ചതി; ചെന്നിത്തല

ബഫർസോൺ വിഷയത്തിൽ സർക്കാർ കർഷകരോട് ചെയ്തത് കൊലച്ചതിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കർഷക ദ്രോഹ നടപടിയാണ് സർക്കാരിൻറേത്. ഉപഗ്രഹ സർവേ സ്വീകാര്യമല്ല. കർഷകരെ സംരക്ഷിക്കണം. സീറോ ബഫർ സോൺ പ്രഖ്യാപിക്കണം. ഇക്കാര്യത്തിൽ തമിഴ്‌നാട്, കർണാടക സർക്കാരുകളെ കേരള സർക്കാർ മാതൃകയാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ വക്കാലത്തെടുത്ത സികെ ശ്രീധരൻ അതിൽ നിന്ന് പിന്മാറണമെന്ന് രമേശ് ചെന്നിത്തല.സികെ ശ്രീധരൻ ചെയ്തത് തെറ്റ്….

Read More