
ആറ് വർഷത്തിനിടയിലെ ഏറ്റവും വലിയ നികുതിക്കൊള്ള; വി.ഡി.സതീശൻ
കഴിഞ്ഞ 6 വർഷത്തിനിടെയിലെ ഏറ്റവും വലിയ നികുതി കൊള്ളയാണ് സംസ്ഥാന ബജറ്റെന്നും നികുതി കൊള്ളയ്‌ക്കെതിരെ പ്രത്യക്ഷ സമരം നടത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംസ്ഥാന ബജറ്റ് ധനപ്രതിസന്ധി മറച്ചുവെച്ചാണ് നികുതി കൊള്ള നടത്തുന്നതെന്നും കൈ കടത്താൻ പറ്റിയ മേഖലകളിലെല്ലാം കടന്നു ചെന്ന് നിയന്ത്രണമില്ലാത്ത അശാസ്ത്രീയമായ നികുതി വർധനയാണ് ഉണ്ടായിരിക്കുന്നതെന്നും സതീശൻ പറഞ്ഞു. ഇന്ധന, മദ്യ വിലകൾ വീണ്ടും ഉയരുകയാണെന്നും, മദ്യ വില ഉയരുന്നതിൻറെ ഫലമായി കൂടുതൽ ആളുകൾ മയക്കുമരുന്നിലേക്ക് തിരിയുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യഥാർഥ കണക്കുകൾ…