ബജറ്റ് അവതരണത്തിന് മുൻപ് സഭയിൽ നിന്ന് ഇറങ്ങി പോയി പ്രതിപക്ഷം ; നിമിഷങ്ങൾക്കകം തിരികെ സഭയിലെത്തി , പ്രതീകാത്മക പ്രതിഷേധമെന്നും ബജറ്റിനോട് സഹകരിക്കുമെന്നും പ്രതികരണം

മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം. സ്പീക്കർ സഭയിലെത്തിയതിന് പിന്നാലെ കുംഭമേളയിലെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങി. കുംഭമേള ഉയർത്തി പ്രതിഷേധിച്ച പ്രതിപക്ഷത്തോട് ബജറ്റിന് ശേഷം മറ്റ് വിഷയങ്ങ ൾ ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധിച്ച് പാർലമെന്റ് ഇറങ്ങി പോയി. അൽപ്പ സമയത്തിനുളളിൽ തിരികെയെത്തിയ പ്രതിപക്ഷം, ഇറങ്ങിപ്പോക്ക് പ്രതീകാത്മകമായ പ്രതിഷേധമായിരുന്നുവെന്നും ബജറ്റ് അവതരണത്തോട് സഹകരിക്കുമെന്നും…

Read More

മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റവതരണം തുടങ്ങി; ബജറ്റിൽ ആറ് മേഖലകള്‍ക്ക് ഊന്നല്‍: ലൈവ് അപ്ഡേറ്റ്സ്

മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം ആരംഭിച്ചു. പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. മഹാകുംഭമേള നടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ധനമന്ത്രി നിര്‍മലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റുമാണിത്. കാര്‍ഷികം, വ്യാവസായികം, തൊഴില്‍, ആരോഗ്യം, നികുതി, കായികം തുടങ്ങി എല്ലാ മേഖലയിലും സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. മധ്യവര്‍ഗത്തിനും സാധാരണക്കാര്‍ക്കും അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്ര ബജറ്റില്‍ ഏറെ പ്രതീക്ഷയോടെയാണ് കേരളവും ഉറ്റുനോക്കുന്നത്. വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം…

Read More

പാർലമെൻ്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; രാഷ്ട്രപതി അഭിസംബോധന ചെയ്യും

പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇതിന് മുൻപ് പത്ത് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും. സഭ നടത്തിപ്പിന് പ്രതിപക്ഷ പിന്തുണ തേടും. വഖഫ് നിയമഭേദഗതി ബില്ലില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കും. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഈ സമ്മേളന കാലത്ത് തന്നെ ബില്ല് പാസാക്കാനാണ് നീക്കം. കുംഭമേള ദുരന്തവും സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കും. നാളെയാണ് പൊതു ബജറ്റ്. തുടര്‍ച്ചയായ…

Read More

നിർത്തി വെച്ച കെഎസ്ആർടിസി ബജറ്റ് ടൂറിസം യാത്രകൾ പുനരാരംഭിച്ചു

അതി തീവ്രമഴയും വയനാട് ദുരന്തത്തെയും തുടർന്ന് നിർത്തി വെച്ച കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്‍റെ യാത്രകൾ പുനരാരംഭിച്ചു. കൊല്ലൂർ ഓഗസ്റ്റ് 16,30 തീയതികളിൽ രാത്രി 8.30 നു കണ്ണൂരിൽ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസം പുലർച്ചെ കൊല്ലൂരിൽ എത്തും. ക്ഷേത്ര ദർശനം കഴിഞ്ഞു സർവജ്ഞ പീഠം കയറുന്നതിന് കുടജാദ്രിയിലേക്ക് ജീപ്പിൽ യാത്രയും ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച്ച പുലർച്ചെ 5.30 ന് കൊല്ലൂരിൽനിന്നും പുറപ്പെട്ട് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, മധൂർ ശിവ ക്ഷേത്രം, അനന്തപുര ശ്രീ മഹാവിഷ്ണു ക്ഷേത്രം എന്നിവ ദർശിച്ചു…

Read More

‘സംസ്ഥാനങ്ങൾക്കിടയിൽ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റ് ‘ ; മുഖ്യമന്ത്രി പിണറായി വിജയൻ

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പ്രാധാന്യമുള്ള എട്ട് ലക്ഷ്യങ്ങള്‍ എന്ന മുഖവുരയോടെ ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതി പ്രഖ്യാപിക്കുന്നതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിലും, ഏതെങ്കിലും സംസ്ഥാനത്തെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല.കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണിത്. കേരളം നിരന്തരം ഉയർത്തിയ സുപ്രധാന…

Read More

‘വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള ബഡ്ജറ്റ്’: രാജീവ് ചന്ദ്രശേഖർ

വികസിത ഭാരതമെന്ന  ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള ബജറ്റാണ്  ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യത്തിന് സമർപ്പിച്ചതെന്ന് മുൻ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ഉയർന്ന വളർച്ച, കുറഞ്ഞ പണപ്പെരുപ്പം, ദാരിദ്ര്യം കുറയ്ക്കൽ, നിക്ഷേപവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കൽ തുടങ്ങിയ പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടുകൾക്ക് ഈ ബജറ്റിൽ തുടർച്ചയുണ്ട്. കഴിഞ്ഞ പത്തുവർഷത്തെ അത്തരം മികച്ച പ്രവർത്തനങ്ങളുടെ പിന്തുടർച്ചയെന്ന നിലക്ക് ശ്രദ്ധേയമായ ബജറ്റ് ആണിത്. കസ്റ്റംസ് ഡ്യൂട്ടി ഇളവുകൾ അടക്കമുള്ള പ്രഖ്യാപനങ്ങൾ വ്യവസായ മേഖലക്ക് ഉണർവ്വ് പകരുകയും കയറ്റുമതി പുഷ്ടിപ്പെടുത്തുകയും ചെയ്യും..ബഡ്ജറ്റിനെതിരെ പ്രതിപക്ഷം…

Read More

മുതലാളിമാരെ സന്തോഷിപ്പിക്കുന്ന ബജറ്റിൽ സാധാരണക്കാർക്കായി യാതൊന്നുമില്ല: രാഹുൽ ഗാന്ധി

നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് കേന്ദ്ര സർക്കാരിന്റെ കസേര രക്ഷിക്കാനുള്ള ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമൂഹമാധ്യമമായ എക്സിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. മറ്റു സംസ്ഥാനങ്ങളെ അവഗണിച്ചുകൊണ്ട് സഖ്യകക്ഷികളെ പ്രീണിപ്പിക്കാനുള്ള തീരുമാനങ്ങളാണു ബജറ്റിൽ. മുതലാളിമാരെ സന്തോഷിപ്പിക്കുന്ന ബജറ്റിൽ സാധാരണക്കാർക്കായി യാതൊന്നുമില്ല. ബജറ്റിലെ ചില ആശയങ്ങൾ കോൺഗ്രസ് പ്രകടനപത്രികയിൽനിന്നും മുൻ ബജറ്റുകളിൽനിന്നും കോപ്പിയടിച്ചിരിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. “Kursi Bachao” Budget. – Appease Allies: Hollow promises to them at the cost of other states. –…

Read More

ബീഹാറിനും ആന്ധ്രക്കും വാരിക്കോരി കൊടുത്തപ്പോള്‍ കേരളം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ധനമന്ത്രി തയ്യാറായില്ല: വിമർശനവുമായി സതീശൻ

രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാനും അധികാരം നിലനിര്‍ത്താനുമുള്ള ഡോക്യുമെന്റാക്കി മോദി സര്‍ക്കാര്‍ ബജറ്റിനെ മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ദേശീയ കാഴ്ച്ചപ്പാടല്ല സങ്കുചിത രാഷ്ട്രീയ താല്‍പര്യം മാത്രമാണുള്ളത്. ബീഹാറിനും ആന്ധ്രക്കും വാരിക്കോരി കൊടുത്തപ്പോള്‍ കേരളം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ധനമന്ത്രി തയ്യാറാകാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സതീശൻ വാാർത്താകുറിപ്പിലൂടെ അറിയിച്ചു. ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളോട് വേർതിരിവ് നിർഭാഗ്യകരമാണ്. കേരളത്തിൽ നിന്ന് എംപിയെ ജയിപ്പിച്ചാൽ വാരിക്കോരി കിട്ടുമെന്ന പ്രചാരണത്തിലെ പൊള്ളത്തരം പുറത്ത്…

Read More

കേന്ദ്ര ബജറ്റ്; സ്വര്‍ണം, വെള്ളി എന്നിവയ്ക്ക് കസ്റ്റംസ് തീരുവ കുറച്ചു: പിവിസി, ഫ്ലക്സ്–ബാനറുകൾക്ക് തീരുവ കൂട്ടി

കസ്റ്റംസ് ഡ്യൂട്ടിയിൽ ധനമന്ത്രി നിർമല സീതാരാമൻ ഇളവുകൾ പ്രഖ്യാപിച്ചതോടെ കാൻസർ മരുന്നുകൾ, മൊബൈൽ ഫോൺ, മൊബൈൽ ചാർജർ എന്നിവയുടെ വില കുറയും. ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെയും വെള്ളിയുടെയും വിലയും കുറയും. സ്വർണം ഗ്രാമിന് 420 രൂപവരെ കുറയാൻ സാധ്യതയുണ്ട്. ബജറ്റിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ∙വില കുറയുന്നവ സ്വർണം, വെള്ളി കാൻസറിനുള്ള 3 മരുന്നുകൾ മൊബൈൽ ഫോൺ, ചാർജർ, മൊബൈൽ ഘടകങ്ങൾ തുകൽ, തുണി എക്സ്റേ ട്യൂബുകൾ 25 ധാതുക്കൾക്ക് എക്സൈസ് തീരുവ ഒഴിവാക്കി അമോണിയം നൈട്രേറ്റിനുള്ള തീരുവ…

Read More

ബജറ്റിൽ ആദായനികുതി സ്ലാബ് പരിഷ്‌കരിച്ചു; പുതിയ സ്‌കീമിലുള്ളവർക്ക് നേട്ടം

രാജ്യത്തെ ആദായ നികുതിഘടന പരിഷ്‌കരിച്ചു. പുതിയ സ്‌കീമിലുള്ള, മൂന്ന് ലക്ഷം രൂപവരെ വാർഷികവരുമാനമുള്ളവർക്ക് നികുതിയില്ല. മൂന്ന് മുതൽ ഏഴുലക്ഷം വരെ വരുമാനത്തിന് അഞ്ച് ശതമാനം നികുതി. ഏഴ് മുതൽ പത്ത് ലക്ഷം വരെ പത്ത് ശതമാനവും 12 മുതൽ 15 ശതമാനം വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളിൽ 30 ശതമാനവുമാണ് നികുതി. സ്റ്റാൻറേഡ് ഡിഡക്ഷൻ 50,000 ആയിരുന്നത് 75,000 ആക്കിയിട്ടുണ്ട്. പഴയ സ്‌കീമിലുള്ളവർക്ക് നിലവിലെ സ്ലാബ് തുടരും.

Read More