
ബജറ്റിൽ ആറു സ്ഥലത്താണ് ബിഹാറിനെ പരാമർശിക്കുന്നത്; മറ്റൊരു സംസ്ഥാനത്തെയും ഇത്തരത്തിൽ പരാമർശിച്ചിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ്
രാഷ്ട്രീയ ഡോക്യുമെന്റുകളായി ബജറ്റുകൾ അധഃപതിച്ചുവെന്നും ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള പ്രതിപാദനമാണ് ധനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ജോൺ ബ്രിട്ടാസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ചൈന പോലുള്ള രാജ്യങ്ങൾ തിരമാലകൾ സൃഷ്ടിക്കുമ്പോൾ ഇവിടെ കുംഭമേളയിൽ പോയി മുങ്ങികുളിക്കുകയാണ്. അതിന്റെ വേറൊരു രാഷ്ട്രീയ ഡോക്യുമെന്റാണ് ബജറ്റെന്നും അദ്ദേഹം വിമർശിച്ചു. ബജറ്റിൽ ആറു സ്ഥലത്താണ് ബിഹാറിനെ പരാമർശിക്കുന്നത്. മറ്റൊരു സംസ്ഥാനത്തെയും ഇത്തരത്തിൽ പരാമർശിച്ചിട്ടില്ല. ഈ സർക്കാരിനെ താങ്ങി നിർത്തുന്ന പ്രധാനപ്പെട്ട ഒരു ഊന്നുവടിയാണ് ബിഹാർ. എത്ര വ്യാജമായാണ് ബിഹാറിനെ ബജറ്റിലേക്ക് കൊണ്ടുവന്നതെന്നും ബ്രിട്ടാസ്…