പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നേപ്പാളിലെ ആത്മീയ നേതാവ് ബുദ്ധ ബോയ് അറസ്റ്റില്‍

ആശ്രമത്തില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നേപ്പാളിലെ ആത്മീയ നേതാവ് ‘ബുദ്ധ ബോയ്’ അറസ്റ്റില്‍. ബുദ്ധന്‍റെ പുനര്‍ജന്‍മമെന്ന് അനുയായികള്‍ വിശ്വസിക്കുന്ന രാം ബഹാദൂർ ബോംജൻ(33) ആണ് ബുധനാഴ്ച അറസ്റ്റിലായത്. ബുദ്ധ ബോയ്ക്ക് വെള്ളമോ ഭക്ഷണമോ ഉറക്കമോ ഇല്ലാതെ മാസങ്ങളോളം നിശ്ചലനായി ധ്യാനിക്കാമെന്നാണ് അനുയായികള്‍ പറയുന്നത്. ഇതു മൂലം കൗമാരപ്രായത്തില്‍ തന്നെ ബുദ്ധ ബോയ് പ്രശസ്തനായിരുന്നു. എന്നാല്‍ അനുയായികളെ ശാരീരികമായും ലൈംഗികമായും ബുദ്ധ ബോയ് ഉപദ്രവിച്ചുവെന്നാണ് ആരോപണം. വര്‍ഷങ്ങളായി ഒഴിവില്‍ കഴിയുകയായിരുന്ന ഇയാളെ നേപ്പാളിലെ സിഐബി(സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍…

Read More