ബംഗ്ലദേശ് സംഘർഷം; ഇന്ത്യയിലേക്ക് അനധികൃത നുഴഞ്ഞുകയറ്റം,തടഞ്ഞ് ബിഎസ്എഫ്

ബംഗ്ലദേശ് സംഘർഷത്തിനിടെ ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറാനുള്ള ശ്രമം പരാജയപ്പെടുത്തി അതിർത്തി സംരക്ഷണ സേന (ബിഎസ്എഫ്). ആയിരത്തോളം വരുന്ന ബംഗ്ലദേശ് അഭയാർഥികൾ ബംഗാളിലെ കൂച്ച് ജില്ലയിലെ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ നടത്തിയ ശ്രമമാണ് ബിഎസ്എഫിന്റെ ഗുവാഹട്ടി വിഭാഗം തകർത്തത്. ഭൂരിഭാഗവും ഹിന്ദുക്കളടങ്ങിയ സംഘം ഇന്ത്യയിൽ അഭയം തേടി എത്തുകയായിരുന്നുവെന്ന് ബിഎസ്എഫ് ഔദ്യോഗിക റിപ്പോർട്ടിൽ അറിയിച്ചു. അഭയാർഥി പ്രവാഹം ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ ബംഗ്ലദേശ് അതിർത്തി സേനയുമായി (ബിജിബി) ബന്ധപ്പെട്ട ബിഎസ്എഫ് അഭയാർഥികളെ തിരികെക്കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ഇതിനിടെ ബംഗ്ലദേശിലെ ലാൽമോനിർഹട് ജില്ലയിലൂടെ…

Read More

പഞ്ചാബിലെ ഫിറോസ്പൂരിൽ പാക് ഡ്രോൺ ബി.എസ്.എഫ് വെടിവെച്ചിട്ടു

പഞ്ചാബിലെ ഫിറോസ്പൂരിൽ പാക് ഡ്രോൺ ബി.എസ്.എഫ് വെടിവെച്ചിട്ടു. ലഹരി കടത്താനുള്ള നീക്കം തടഞ്ഞതായി ബി.എസ്.എഫ് അറിയിച്ചു. ലഹരികടത്തുമായി ബന്ധപ്പെട്ട കഴിഞ്ഞ കുറച്ചുമാസങ്ങളായി പാക് ഡ്രോണുകൾ പഞ്ചാബ് ജമ്മു കശ്്മീർ അതിർത്തി വഴി ഇന്ത്യയിലേക്ക് എത്തുവാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ പരിശോധനകൾ ഈ മേഖലയിൽ നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനിടെ പത്തു ഡ്രോണുകളാണ് ബി.എസ്.എഫ് ഇത്തരത്തിൽ തകർത്തിട്ടത്.

Read More

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സ്വർണക്കടത്ത് പിടികൂടി ബോർഡർ സെക്യൂരിറ്റി ഫോഴ്സ്; ഒരാൾ അറസ്റ്റിൽ

ഇന്ത്യ ബംഗ്ലദേശ് അതിർത്തിയിൽ സ്വർണക്കടത്ത് പിടികൂടി ബോർഡർ സെക്യൂരിറ്റി ഫോഴ്സ്. 14 കോടി രൂപ വിലമതിക്കുന്ന 23 കിലോ സ്വർണമാണ് ബിഎസ്എഫ് പിടികൂടിയത്.സംഭവത്തിൽ 23 കാരനായ ഇന്ദ്രജിത് പത്രയെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നോർത്ത് 24പർഗാനാസ് സ്വദേശിയാണ് പ്രതി.50 സ്വർണ ബിസ്‌ക്കറ്റുകളും 16 സ്വർണക്കട്ടികളുമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. അതിർത്തിയിലൂടെ വൻതോതിലുള്ള സ്വർണക്കടത്തിന് നീക്കം നടക്കുന്നതായി വിവരം ലഭിച്ചതോടെയാണ് ബിഎസ്എഫ് പരിശോധന ശക്തമാക്കിയത്. സംശയാസ്പദമായ രീതിയിൽ കണ്ട മോട്ടോർ സൈക്കിൾ യാത്രക്കാരനെ തടഞ്ഞ് നിർത്തി…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

പഞ്ചാബ് അതിർത്തിയിൽ മയക്കുമരുന്നുമായി പറന്ന ഡ്രോണുകൾ വെടിവെച്ച് വീഴ്ത്തി ബിഎസ്എഫ് വനിതാ കോൺസ്റ്റബിൾമാർ. തിങ്കളാഴ്ച രാത്രിയാണ് ഇവർ ഡ്രോൺ വെടിവെച്ച് വീഴ്ത്തിയത്. ഒറ്റ രാത്രിയിൽ രണ്ട് പാകിസ്ഥാൻ ഡ്രോണുകളാണ് ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തിയത്. ഏഴടി ളവും 19 കിലോഗ്രാം ഭാരവുമുള്ള ഡ്രോണിൽ നിന്ന് 6.5 കിലോഗ്രാം ഹെറോയിനാണ് കണ്ടെത്തിയത്. ……………………………….. പാലക്കാട് കോട്ടോപ്പാട് കച്ചേരിപ്പറമ്പിൽ പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണം. രണ്ടു പേർക്ക് പരുക്കേറ്റു. കാളപൂട്ട് കാണുന്ന ജനക്കൂട്ടത്തിനു സമീപത്തേക്കാണ് ആനയെത്തിയത്. കച്ചേരിപ്പറമ്പ് പുളിക്കൽ ഹംസ, കരടിയോട് വട്ടത്തൊടി…

Read More