
ബി.എസ്.സി. കെമിസ്ട്രിക്ക് തുല്യമല്ല ബി.എസ്.സി. പോളിമർ കെമിസ്ട്രി; പിഎസ്‌സി വാദം സുപ്രീം കോടതി ശരിവച്ചു
ബിഎസ്‌സി കെമിസ്ട്രിക്ക് തുല്യമല്ല ബിഎസ്‌സി പോളിമർ കെമിസ്ട്രി എന്ന പി.എസ്.സിയുടെ വാദം സുപ്രീം കോടതി ശരിവച്ചു. ഉന്നത പഠനത്തിനും, ജോലിക്കും ബി.എസ്.സി പോളിമർ കെമിസ്ട്രി പാസ്സായ വിദ്യാർഥിക്ക് ബി.എസ്.സി കെമിസ്ട്രിയുടെ തുല്യത സർട്ടിഫിക്കറ്റ് നൽകിയ കാലിക്കറ്റ് സർവ്വകലാശാല നടപടി സാധുവല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തുല്യത സംബന്ധിച്ച വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരും റിക്രൂട്ട്മെന്റ് അതോറിറ്റിയുമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ വിധി പ്രസ്താവം നടത്തിയത്….