
യുവാവിന് ക്രൂരമർദനമേറ്റ കേസ്; നാലാം പ്രതി രാഹുലും പിടിയിൽ
കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിന് സമീപം വെച്ച് അതിക്രൂരമായി മർദിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലെ നാലാം പ്രതി രാഹുലും പൊലീസിന്റെ പിടിയിലായി. ഇയാളുടെ വീടിന് സമീപത്തു നിന്നും കഞ്ചാവുമായിട്ടാണ് പിടിയിലായത്. കേസിൽ സഹോദരങ്ങൾ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശി അരുൺ പ്രസാദാണ് റെയിൽവേ ട്രാക്കിൽ വെച്ച് ഗുണ്ടാ സംഘത്തിന്റെ അതിക്രൂര മർദനത്തിന് ഇരയായത്. പ്രതികൾ തന്നെ ഷൂട്ട് ചെയ്ത വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പാറക്കല്ല് കൊണ്ട്…