
ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി ബ്രൂണെ രാജകുമാരി
ബ്രൂണെ രാജകുമാരിയും വിദേശകാര്യ മന്ത്രാലയത്തിന്റെ അംബാസഡർ-അറ്റ്-ലാർജുമായ ഹാജ മസ്ന ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി. അൽ ബറക കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയവും ചരിത്രപരവുമായ ബന്ധങ്ങളും പങ്കാളിത്ത താൽപര്യങ്ങൾ നിറവേറ്റുന്നതിനായി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങളും ചർച്ച ചെയ്തു.