
നവവധു ഭർതൃ ഗൃഹത്തിൽ മരിച്ച സംഭവം ; മരിച്ച ഇന്ദുജയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ , ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു
തിരുവനന്തപുരം പാലോട് ഭര്‍തൃവീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയ നവവധു ഇന്ദുജയുടെ ശരീരത്തിൽ മർദനത്തിന്റെ പാടുകൾ കണ്ടെത്തി. മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. പൊലീസ് കസ്റ്റഡിയിലുള്ള ഭർത്താവ് അഭിജിത്തിനെതിരെ കൊലപാതകക്കുറ്റം ചുമത്തണമെന്ന് യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് മൃതദേഹമുള്ളത്. തഹസിൽദാർ സജി എസിന്റെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് പുരോഗമിക്കുന്നത്. ഇൻക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. അതിനിടെ, ആർഡിഒ തെളിവെടുപ്പിനായി പാലോടെ വീട്ടിലെത്തും. ഇന്നലെയാണ് ഭർതൃവീട്ടിലെ രണ്ടാമത്തെ നിലയിലുള്ള കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ…