ജർമൻ പൗരത്വം മറച്ച് വെച്ചു ; നാല് തവണ എം.എൽ.എയായ ബിആർഎസ് നേതാവിൻ്റെ പൗരത്വം റദ്ദാക്കി തെലങ്കാന ഹൈക്കോടതി

നാല് തവണ എംഎൽഎയായ ബിആർഎസ് നേതാവിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കി തെലങ്കാന ഹൈക്കോടതി. ജർമൻ പൗരൻ ആയിരിക്കെ വ്യാജരേഖ ചമച്ച് ചെന്നമനേനി രമേശ് എന്ന ബിആർഎസ് നേതാവ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച സംഭവത്തിലാണ് നടപടി. ജർമ്മൻ പൗരത്വത്തെക്കുറിച്ചുള്ള വസ്തുതകൾ മറച്ചുവെച്ചതിനും ജുഡീഷ്യറിയെ തെറ്റിദ്ധരിപ്പിച്ചതിനും കോടതി 30 ലക്ഷം രൂപ പിഴയും വിധിച്ചു. ഒരു മുൻ നിയമസഭാംഗത്തിന് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുന്ന ആദ്യത്തെ സംഭവമാണിത്. കോൺഗ്രസ് നേതാവ് ആദി ശ്രീനിവാസ് നൽകിയ ഹർജിയിലാണ് തെലങ്കാന ഹൈക്കോടതിയുടെ നടപടി. 2009,…

Read More

കെ. കവിത സമർപ്പിച്ച ജാമ്യാപേക്ഷകളിൽ ഡൽഹി ഹൈക്കോടതി ജൂലൈ ഒന്നിന് വിധി പറയും

ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട സി.ബി.ഐ, ഇ.ഡി കേസുകളിൽ ബി.ആർ.എസ് നേതാവ് കെ. കവിത സമർപ്പിച്ച ജാമ്യാപേക്ഷകളിൽ ഡൽഹി ഹൈക്കോടതി ജൂലൈ ഒന്നിന് വിധി പറയും. കേസിൽ ഉൾപ്പെട്ട എല്ലാ കക്ഷികളുടെയും വാദങ്ങൾ കേട്ട ശേഷം ജസ്റ്റിസ് സ്വർണ കാന്തശർമയുടെ ബെഞ്ച് മെയ് 28ന് വിധി പറയാനായി മാറ്റുകയായിരുന്നു. മുതിർന്ന അഭിഭാഷകൻ വിക്രം ചൗധരിയും അഭിഭാഷകരായ നിതേഷ് റാണ, മോഹിത് റാവു, ദീപക് നഗർ എന്നിവരാണ് കെ. കവിതക്ക് വേണ്ടി ഹാജരായത്. അഭിഭാഷകൻ ഡി.പി. സിങ് സി.ബി.ഐക്ക്…

Read More

‘തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ബിജെപിയിൽ ചേരും’; ആരോപണവുമായി ബിആർഎസ് നേതാവ് കെ.ടി രാമറാവു

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉടന്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയില്‍ ചേരുമെന്ന് മുൻ മന്ത്രിയും ബിആർഎസ് നേതാവുമായ കെ.ടി രാമറാവു. “ഇതുവരെ 15 തവണ പറഞ്ഞു, രേവന്ത് റെഡ്ഡി ഒരിക്കൽ പോലും പ്രതികരിച്ചിട്ടില്ല. ഈ ഭൂമിയിലെ ചെറിയ കാര്യങ്ങളില്‍ വരെ അഭിപ്രായം പറയുന്ന ആളാണ് അദ്ദേഹം. ഞാനൊരു പ്രത്യേക ആരോപണം ഉന്നയിച്ചിട്ടുണ്ട്- രേവന്ത് റെഡ്ഡി കോൺഗ്രസിൽ തുടരില്ല.രേവന്ത് റെഡ്ഡി മാത്രമല്ല ദക്ഷിണേന്ത്യയിലെ മറ്റൊരു നേതാവും ബി.ജെ.പിയില്‍ ചേരും”കെടിആര്‍ പറഞ്ഞു. “രേവന്ത് റെഡ്ഡിയുടെ പെരുമാറ്റം നോക്കൂ. ഒരു വശത്ത്…

Read More

‘തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ബിജെപിയിൽ ചേരും’; ആരോപണവുമായി ബിആർഎസ് നേതാവ് കെ.ടി രാമറാവു

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉടന്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയില്‍ ചേരുമെന്ന് മുൻ മന്ത്രിയും ബിആർഎസ് നേതാവുമായ കെ.ടി രാമറാവു. “ഇതുവരെ 15 തവണ പറഞ്ഞു, രേവന്ത് റെഡ്ഡി ഒരിക്കൽ പോലും പ്രതികരിച്ചിട്ടില്ല. ഈ ഭൂമിയിലെ ചെറിയ കാര്യങ്ങളില്‍ വരെ അഭിപ്രായം പറയുന്ന ആളാണ് അദ്ദേഹം. ഞാനൊരു പ്രത്യേക ആരോപണം ഉന്നയിച്ചിട്ടുണ്ട്- രേവന്ത് റെഡ്ഡി കോൺഗ്രസിൽ തുടരില്ല.രേവന്ത് റെഡ്ഡി മാത്രമല്ല ദക്ഷിണേന്ത്യയിലെ മറ്റൊരു നേതാവും ബി.ജെ.പിയില്‍ ചേരും”കെടിആര്‍ പറഞ്ഞു. “രേവന്ത് റെഡ്ഡിയുടെ പെരുമാറ്റം നോക്കൂ. ഒരു വശത്ത്…

Read More

ഡൽഹി മദ്യനയക്കേസിൽ കെ കവിത സിബിഐ കസ്റ്റഡിയിൽ

മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ട് കോടതി. കവിതയെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സി.ബി.ഐയുടെ കസ്റ്റഡി അപേക്ഷ ഡൽഹി കോടതി അംഗീകരിച്ചു. മദ്യനയ അഴിമതിയിൽ മുഖ്യപങ്ക് കെ. കവിതയ്ക്കാണെന്നും അവർ എ.എ.പിക്ക് പണം നൽകിയിട്ടുണ്ടെന്നും സി.ബി.ഐ കോടതിയിൽ വാദിച്ചു. തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളും തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും കൂടിയായ കവിതയെ കഴിഞ്ഞ മാർച്ച് 15നാണ് ഹൈദരാബാദിലെ വസതിയിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്(ഇ.ഡി) അറസ്റ്റ് ചെയ്തത്. ഇതിനുശേഷം ഡൽഹിയിലെ…

Read More

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജിയെന്ന് കങ്കണ റണാവത്ത്; പരിഹസിച്ച് ബി.ആര്‍.എസ്. നേതാവ്

നേതാജി സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന് വിളിച്ച നടിയും ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ കങ്കണാ റണാവത്തിനെ പരിഹസിച്ച് ബി.ആര്‍.എസ്. (ഭാരതീയ രാഷ്ട്ര സമിതി) നേതാവ് കെ.ടി. രാമറാവു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വടക്കുനിന്നുള്ള ഒരു ബി.ജെ.പി. സ്ഥാനാര്‍ഥി പറയുന്നു, സുഭാഷ് ചന്ദ്രബോസ് ആയിരുന്നു നമ്മുടെ ആദ്യ പ്രധാനമന്ത്രിയെന്ന്. തെക്കുനിന്നുള്ള മറ്റൊരു ബി.ജെ.പി. നേതാവ് പറയുന്നു, മഹാത്മാ ഗാന്ധി നമ്മുടെ പ്രധാനമന്ത്രിയായിരുന്നുവെന്ന്. എവിടെനിന്നാണാവോ ഇവരൊക്കെ ബിരുദം കരസ്ഥമാക്കിയത്, രാമറാവു എക്‌സില്‍ കുറിച്ചു. ടെലിവിഷന്‍ അഭിമുഖത്തിനിടെ ആയിരുന്നു, കങ്കണാ…

Read More

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിത അറസ്റ്റിൽ

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിത അറസ്റ്റിൽ. ഇന്ന് രാവിലെ മുതൽ കവിതയുടെ ഹൈദരാബാദിലെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. ഉച്ചയോടെ കെ. കവിതയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി കവിതയെ ഡല്‍ഹിയിലേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. ഇ.ഡിയും കവിതയുടെ ഹൈദരാബാദ് വസതിയിൽ പരിശോധന നടത്തിയതിന് പിന്നാലെ ബി.ആർ.എസ് പ്രവർത്തകർ കവിതയുടെ വീടിന് മുമ്പിൽ പ്രതിഷേധം നടത്തി. ഇ.ഡി കവിതയെ കസ്റ്റഡിയിലെടുത്തെന്ന റിപ്പോര്‍ട്ടിന് പിന്നാലെ കവിതയുടെ…

Read More