എം എം മണിയുടെ സഹോദരന്റെ സ്ഥാപനത്തിൽ ജി എസ് ടി വകുപ്പിന്റെ റെയ്ഡ്

മുൻ മന്ത്രി എം എം മണിയുടെ സഹോദരൻ ലംബോധരന്റെ സ്ഥാപനത്തിൽ കേന്ദ്ര ജി എസ് ടി വകുപ്പിന്റെ റെയ്ഡ്. ഇടുക്കി അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്പൈസസിലാണ് പരിശോധന നടത്തുന്നത്. ലംബോധരൻ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജി എസ് ടി വകുപ്പിന്റെ നടപടി. രാവിലെ പത്തരയോടെയാണ് എട്ടിലധികം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചത്. സ്ഥാപനത്തിൽ ഒൻപത് ജീവനക്കാരുണ്ട്. ഇവരെ ആരെയും പുറത്തുവിട്ടിട്ടില്ല. മാത്രമല്ല ഇവരുടെ ഫോണുകളും പിടിച്ചുവച്ചിരിക്കുകയാണെന്നാണ് വിവരം. ലംബോധരനെ ഇവിടേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇടുക്കിയിലെത്തുന്ന വിനോദ…

Read More

വണ്ടിപ്പെരിയാർ കേസിൽ മൊഴിമാറ്റി പറയാൻ അർജുൻ നിർബന്ധിച്ചു; പെൺകുട്ടിയുടെ സഹോദരൻ

വണ്ടിപ്പെരിയാർ പോക്‌സോ കേസിലെ സാക്ഷികളായ പെൺകുട്ടിയുടെ സഹോദരനോടും സുഹൃത്തുക്കളോടും മൊഴിമാറ്റിപ്പറയാൻ പ്രതിയായ അർജുൻ പറഞ്ഞതായി ആറ് വയസുകാരിയുടെ സഹോദരൻ. പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോൾ അർജുൻ ഭയപ്പെട്ടിരുന്നതായും സാക്ഷി വെളിപ്പെടുത്തി. പോലീസ് ഏത്ര ശ്രമിച്ചാലും തെളിവൊന്നും കിട്ടില്ലെന്ന് അർജുൻ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നതായും പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. സംഭവ ദിവസം രണ്ടര കഴിഞ്ഞപ്പോൾ ഓൺലൈൻ ക്ലാസ് തുടങ്ങിയിരുന്നു, ആ സമയത്താണ് അശോക് മുടിവെട്ടാൻ വേണ്ടിയിട്ട് വന്നതെന്ന് സഹോദരൻ പറഞ്ഞു. അപ്പോൾ അവൾ ഉപ്പും മുളകും പരിപാടി കണ്ടുകൊണ്ടിരുന്നു….

Read More

എട്ടുവയസുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ടാനച്ഛനും സഹോദരനും അറസ്റ്റില്‍

കാസര്‍കോട് ചിറ്റാരിക്കാലില്‍ എട്ടുവയസുകാരിയെ രണ്ടാനച്ഛനും സഹോദരനും ചേര്‍ന്ന് മദ്യം നല്‍കി പീഡിപ്പിച്ചു. സംഭവത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഇരുവരും നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചോദിച്ചതോടെയാണ് വിവരം പുറത്ത് അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തിയതായും പൊലീസ് അറിയിച്ചു. ഇരുവരും സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ…

Read More

സഹോദരിയെ കുത്തിക്കൊലപ്പെടുത്തി സഹോദരൻ; സംഭവം തിരുവനന്തപുരത്ത്

റിട്ടയേർഡ് കെഎസ്ഇബി ജീവനക്കാരിയായ സഹോദരിയെ സഹോദരൻ കുത്തി കൊലപ്പെടുത്തി. തിരുവനന്തപുരം നഗരപരിധിയിൽ പെട്ട കുമാരപുരത്ത് ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. റിട്ടയേർഡ് കെഎസ്ഇബി ജീവനക്കാരിയായ വിജയമ്മയാണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹോദരനായ സുരേഷാണ് കൃത്യം നടത്തിയത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് സുരേഷ് എന്നാണ് വിവരം. ഇയാളെ മുൻപ് പലവട്ടം പൊലീസ് തന്നെ ഇടപെട്ട് മാനസികാരോഗ്യ കേന്ദ്രത്തിലടക്കം ചികിത്സയ്ക്ക് കൊണ്ടുപോയിരുന്നു. പ്രകോപനമില്ലാതെയായിരുന്നു ആക്രമണം എന്നാണ് വിവരം. കുത്തേറ്റ വിജയമ്മയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന്…

Read More

കോഴിക്കോട് പ്ലസ് ടു വിദ്യാർഥിനിയെ നിരന്തരം പീഡിപ്പിച്ചു; സഹോദരൻ കസ്റ്റഡിയിൽ

കോഴിക്കോട് താമരശേരയിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സഹോദരൻ പൊലീസ് കസ്റ്റഡിയിൽ. ഇയാൾക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. വീട്ടിൽവച്ച് നിരവധി തവണ തന്നെ പീഡിപ്പിച്ചുവെന്നു പെൺകുട്ടി പരാതി നൽകി.  രണ്ടു വർഷത്തോളമായി പെൺകുട്ടി നിരന്തരമായി പീഡനത്തിന് ഇരായായിട്ടുണ്ടെന്നാണ് മൊഴിയിൽനിന്ന് പൊലീസിനു വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം സുഹൃത്തിനോടു പെൺകുട്ടി പീഡനത്തിന് ഇരയായി എന്ന വിവരം പങ്കുവച്ചിരുന്നു. ഈ സുഹൃത്ത് പിന്നീട് സ്‌കൂൾ അധികൃതരെ വിവരം ധരിപ്പിച്ചു. സ്‌കൂൾ അധികൃതർ പെൺകുട്ടിയോട് ഇതേക്കുറിച്ചു ചോദിച്ചപ്പോൾ പെൺകുട്ടി എല്ലാ വിവരവും തുറന്നു…

Read More

അനിയനെ കൊന്ന് കുഴിച്ച് മൂടി ചേട്ടൻ; സംഭവം തിരുവനന്തപുരം തിരുവല്ലത്ത്, പ്രതി പിടിയിൽ

തിരുവനന്തപുരം തിരുവല്ലത്ത് ചേട്ടൻ അനിയനെ കൊന്ന് കുഴിച്ച് മൂടി. 36 വയസുകാരൻ രാജാണ് മരിച്ചത്. പ്രതിയായ സഹോദരൻ ബിനുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മകനെ കാണാനില്ലെന്ന് കാട്ടി അമ്മ നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ വീടിന്റെ പിൻഭാഗത്ത് നിന്നും അനിയന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൊന്നശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഓണത്തിന് രാജിന്റെ അമ്മ ബന്ധുവീട്ടിലേക്ക് പോയിരുന്നു. തിരികെ വന്നപ്പോൾ മകൻ രാജിനെ കാണാനില്ലായിരുന്നു. തുടർന്ന് മകനെ കാണാനില്ലെന്ന് കാണിച്ച് രാജിന്റെ അമ്മ പൊലീസിൽ പരാതി…

Read More

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരനും ബന്ധുവും അറസ്റ്റിൽ

മലപ്പുറം ജില്ലയിൽ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സഹോദനേയും ബന്ധുവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് 24 വയസുകാരനായ സ്വന്തം സഹോദരനും ബന്ധുവും ചേർന്നാണെന്ന് പൊലീസ് പറഞ്ഞു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെണ്‍കുട്ടിക്ക് 14 വയസ്സ് മാത്രമാണ് പ്രായം. ചൈൽഡ് ലൈൻ മുഖേനയാണ് പൊലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി, പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അഞ്ചുമാസം ​ഗർഭിണിയാണ്…

Read More

സൈനികനും സഹോദരനും നേരിട്ടത് സിനിമയെ പോലും വെല്ലുന്ന ക്രൂരത: പി.സി വിഷ്ണുനാഥ്

പൊലീസിന്റെ ഭാഗത്ത് നിന്നും സൈനികനും സഹോദരനും നേരിട്ടത് സിനിമയെപോലും വെല്ലുന്ന ക്രൂരതയാണെന്ന് പി.സി വിഷ്ണുനാഥ് എം.എല്‍.എ. പൊലീസിലെ ക്രിമിനല്‍ വത്ക്കരണം വലിയതോതില്‍ ചര്‍ച്ചയായിട്ടുള്ളതാണ്. ഒരു മുന്‍ ഡിജിപി തന്നെ പൊലീസിന്റെ മുന്‍ ക്രിമിനല്‍ സ്വഭാവങ്ങള്‍ സംബന്ധിച്ച് വ്യക്തമായ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളതാണ്. പൊലീസ് സേനയില്‍ നല്ല ഉദ്യോഗസ്ഥന്മാരുണ്ട് എന്നാല്‍ ചിലരാണ് പ്രശ്‌നക്കാര്‍. ഇവിടെ ആ സൈനികനോടും സഹോദരനോടും കാട്ടിയ ഭീകരത അത് പൊറുക്കാനാവില്ല. വെട്രിമാരന്റെ ഒരു തമിഴ് സിനിമയിലാണ് ഇത്തരം രംഗങ്ങള്‍ കണ്ടിട്ടുള്ളതെന്നും പി സി വിഷ്ണുനാഥ് വ്യക്തമാക്കി….

Read More

സൈനികനും സഹോദരനും പൊലീസിന്റെ ക്രൂരമർദ്ദനം

കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും പൊലീസിനെ അക്രമിച്ചെന്ന കള്ളക്കേസെടുത്ത സംഭവത്തിൽ പ്രതികളായ ഉദ്യോ​ഗസ്ഥർക്കെതിരായ നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കാൻ നീക്കം. മഫ്തിയിലുണ്ടായിരുന്ന പൊലീസും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചത്. പ്രതികാര ബുദ്ധിയോടെ പൊലീസ് അതിക്രൂരമായി ഇവരെ തല്ലിച്ചതച്ചു. കഴിഞ്ഞ ഓ​ഗസ്റ്റ് 15നാണ് ഇത്തരത്തിലൊരു വാർത്ത പുറത്തുവന്നത്. എംഡിഎംഎ കേസ് പ്രതികളെ കാണാനായി രണ്ട് യുവാക്കളെത്തി, പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐയെ ആക്രമിക്കുന്നു എന്ന രീതിയിലായിരുന്നു വാർത്ത. എന്നാൽ കേസ്…

Read More