വളരെ ആഗ്രഹിച്ച വിധി; ആശ്വാസമുണ്ടെന്ന് നവീൻ ബാബുവിന്റെ സഹോദരൻ

വളരെ ആഗ്രഹിച്ച വിധിയാണെന്നും വളരെ ആശ്വാസമുണ്ടെന്നും നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു. എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തെത്തുടർന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ദിവ്യയുടെ മുൻകൂർജാമ്യ ഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിൽ പ്രതികരിക്കുകയായിരുന്നു പ്രവീൺ. നിയമപോരാട്ടം തുടരുമെന്ന് നവീൻ ബാബുവിന്റെ കുടുംബം പറഞ്ഞു. ഞങ്ങൾ രാഷ്ട്രീയം നോക്കിയിട്ടില്ല, മുന്നിലുള്ളതു നിയമ വഴി മാത്രമെന്നും സഹോദരൻ പ്രവീൺ ബാബു പറഞ്ഞു.  ജാമ്യം നിഷേധിച്ചതോടെ ദിവ്യയ്ക്ക് ഹൈക്കോടതിയിൽ ജാമ്യഹർജി നൽകാം. വിധി…

Read More

എഡിഎം നവീൻ ബാബുവിൻ്റെ മരണം: ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണം; എഡിഎമ്മിൻ്റെ സഹോദരൻ പൊലീസിൽ പരാതി നൽകി

എഡിഎമ്മിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കെതിരെ മരിച്ച നവീൻ ബാബുവിൻ്റെ സഹോദരൻ പൊലീസിൽ പരാതി നൽകി. പിപി ദിവ്യ, എഡിഎം നവീൻ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും പ്രവീൺ ബാബുവിൻ്റെ പരാതിയിൽ ആവശ്യപ്പെടുന്നു. എഡിഎമ്മിൻ്റെ മരണത്തിൽ ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സഹോദരൻറെ മരണത്തിലെ ദുരൂഹത നീങ്ങണമെന്ന് പ്രവീൺ ബാബു പറഞ്ഞു. പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്നും അഭിഭാഷകൻ കൂടിയായ…

Read More

സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയി; സഹോദരിയെ 25കാരൻ വെട്ടി പരുക്കേൽപ്പിച്ചു

സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയെന്ന് ആരോപിച്ച് സഹോദരൻ സഹോദരിയെ വെട്ടി പരുക്കേൽപ്പിച്ചു. എലപ്പുള്ളി നോമ്പിക്കോട് ഒകരപള്ളം സ്വദേശി സുരേഷിന്റെ മകൾ ആര്യയ്ക്കാണു (19) വെട്ടേറ്റത്. സംഭവത്തിൽ സഹോദരനും അംഗപരിമിതനുമായ സൂരജിനെ (25) കസബ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. തലയ്ക്കും കാലിനും പരുക്കേറ്റ ആര്യ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് അതീവ ഗുരുതരമല്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ആര്യ മരുതറോഡ് ഫാഷൻ ഡിസൈനിങ് കോഴ്‌സ് പഠിക്കുകയാണ്.

Read More

സഹോദരൻ ചിക്കൻ ബിരിയാണി കഴിച്ചു; വെജിറ്റേറിയനായ വിദ്യാർഥി ജീവനൊടുക്കി

തമിഴ്നാടിന്റെ തലസ്ഥാന നഗരിയായ ചെന്നൈയിൽനിന്ന് സഹോദരങ്ങൾ തമ്മിലുള്ള വഴക്കിന്റെയും തുടർന്നുള്ള ആത്മഹത്യയുടെയും ഞെട്ടിക്കുന്ന വാർത്തയാണു പുറത്തുവരുന്നത്. തന്റെ സഹോദരൻ ചിക്കൻ ബിരിയാണി കഴിച്ചതിൽ മനംനൊന്ത് വെജിറ്റേറിയനായ പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കിയതാണ് നാടിനെ നടുക്കിയ സംഭവം. ചെന്നൈ താംബരത്താണു സംഭവം. സഹോദരൻ വീട്ടിൽ കൊണ്ടുവന്ന് ചിക്കൻ ബിരിയാണി കഴിക്കുകയായിരുന്നു. താരീസ് എന്ന വിദ്യാർഥി സസ്യാഹാരിയായതിനാൽ വീട്ടിൽ മാംസവിഭവങ്ങൾ പാകം ചെയ്യാറില്ലായിരുന്നു. കഴിഞ്ഞദിവസം ഇളയ സഹോദരൻ ഗോകുൽ സുഹൃത്തിന്റെ വീട്ടിൽ നിന്നു സ്വന്തം വീട്ടിലേക്കു ബിരിയാണി കൊണ്ടുവന്നിരുന്നു. ഇത്…

Read More

സഹോദരൻ പീഡിപ്പിച്ചതിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്

ഉത്തർപ്രദേശിൽ  ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് ഭർത്താവിനെതിരേപരാതി നൽകി യുവതി.  ഭർത്താവിന്റെ സഹോദരൻ പീഡിച്ചുവെന്ന് യുവതി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ‘ഇനിമുതൽ നീ എന്റെ ഭാര്യ അല്ല, സഹോദരന്റേതാണ്’ എന്ന് പറഞ്ഞ് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്ത് ഭർത്താവിന്റെ സഹോദരൻ തന്നെ പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ചിരുന്നു. വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് ഇക്കാര്യം അറിഞ്ഞപ്പോൾ, ‘ഇനി മുതൽ നീ എന്റെ ഭാര്യ അല്ലെന്നും, സഹോദരഭാര്യയാണ്’ എന്നും പറഞ്ഞ് ഷാൾ…

Read More

വിവാഹസമയത്ത് വരൻ എത്തിയില്ല; ആനുകൂല്യം ലഭിക്കാൻ സഹോദരനെ ‘വിവാഹംകഴിച്ച്’ യുവതി

വിവാഹസമയത്ത് വരൻ എത്താത്തതിനാൽ മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്താതിരിക്കാൻ സഹോദരനെ വിവാഹം ചെയ്ത് വധു. ഉത്തർപ്രദേശിലാണ് സംഭവം. മുഖ്യമന്ത്രിയുടെ പദ്ധതിയിലൂടെ ലഭിക്കുന്ന ധനസഹായം കൈക്കലാക്കാനായി ഇത്തരത്തിലുള്ള വ്യാജവിവാഹങ്ങൾ സംസ്ഥാനത്ത് പതിവാണ്. മാർച്ച് അഞ്ചിന് ലഖിംപുരിൽ നടന്ന സമൂഹവിവാഹച്ചടങ്ങിലാണ് തട്ടിപ്പ് നടന്നത്. വരൻ രമേശ് യാദവ് സമയത്തിനെത്താത്തതിനെ തുടർന്ന് വധു പ്രീതി യാദവിനെ ചില ഇടനിലക്കാരാണ് സഹോദരൻ കൃഷ്ണയെ വിവാഹം ചെയ്യാൻ നിർബന്ധിച്ചത്. 51,000 രൂപയുടെ ധനസഹായത്തിനായി ഇരുവരും സമൂഹ വിവാഹച്ചടങ്ങിൽ രജിസ്ടർ ചെയ്യാനെത്തുകയായിരുന്നു. സംഭവം…

Read More

പരീക്ഷാ ​കേന്ദ്രത്തിൽ എത്തണമെങ്കിൽ കനത്ത മഞ്ഞിലൂടെ 4 കിലോമീറ്റർ നടക്കണം; സഹോദരിക്കായി വഴിയൊരുക്കി സ​ഹോ​ദരൻ

സ​​ഹോദരിക്ക് പരീക്ഷാ ​കേന്ദ്രത്തിൽ എത്താനായി 3 അടി വരുന്ന മഞ്ഞിലൂടെ വഴിയൊരുക്കി സഹോദരൻ. ഹിമാചൽ പ്രദേശിലെ ലഹൗൽ സ്പിതിയിൽ നിന്നുമാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ചുറ്റിനും മഞ്ഞ് മൂടിക്കിടക്കുകയാണ്. അതിലൂടെ ഒരു സഹോദരനും സഹോദരിയും നടന്നു പോകുന്നതാണ് വീഡിയോയിലുള്ളത്. ലഹൗൽ സ്പിതി ജില്ലയിലെ പരീക്ഷാ കേന്ദ്രമായ ഗോന്ദാലയിൽ എത്താൻ ഖാങ്സാറിൽ നിന്നുള്ള വിദ്യാർത്ഥിനിയായ റിഷികക്ക് ഏകദേശം 3 അടി വരുന്ന മഞ്ഞിലൂടെ 4 കിലോമീറ്റർ നടക്കണം. എന്നാൽ ഈ ശ്രമകരമായ സാഹചര്യത്തെ മറിക്കടന്നുകൊണ്ട് തന്റെ സഹോദരിക്ക് വേണ്ടി…

Read More

കാസർകോട് മദ്യലഹരിയിൽ അനുജനെ വെടിവച്ച് കൊന്നു; 47കാരൻ അറസ്റ്റിൽ

കാസർകോട് കുറ്റിക്കോൽ നൂഞ്ഞങ്ങാനത്ത് യുവാവിനെ സഹോദരൻ വെടിവച്ച് കൊന്നു. അശോകൻ (45) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ ബാലകൃഷ്ണനെ (47) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനു പിന്നാലെ ഇന്നലെ രാത്രിയാണു സംഭവം. അശോകന്റെ തുടയ്ക്കു മുകളിലായാണു വെടിയേറ്റത്. മുൻപും മദ്യപിച്ച ശേഷം ഇരുവരും തമ്മിൽ സമാനമായ രീതിയിൽ തർക്കങ്ങളുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Read More

ചിക്കനും ചപ്പാത്തിയും തിന്നാനുള്ള കൊതി സിനിമയിലെത്തിച്ചു; ഗണപതി

യുവനടന്മാരിൽ ശ്രദ്ധേയനാണ് ഗണപതി. വിനോദയാത്ര എന്ന സിനിമയിലെ പ്രകടനം മലയാളികൾ ഒരിക്കലും മറക്കില്ല. കൗമാരതാരം എന്നതിൽനിന്ന് നായകനിരയിലേക്കും താരം ഉയർന്നു. ഇപ്പോൾ താരം സിനിമയിലേക്കെത്തിയ സംഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. ‘ചേട്ടൻ ചിദംബരത്തിനോടുള്ള വാശിയാണ് തന്നെ സിനിമയിലേക്ക് എത്തിച്ചത്. ഞാനും ചിദംബരവും ചെറുപ്പം മുതൽ ഡബ്ബിംഗ് ആർട്ടിസ്റ്റുകളാണ്. പണ്ട് ഭക്തി സീരിയലുകൾക്ക് ഡബ്ബ് ചെയ്യാൻ നിരന്തരം മെറിലാൻഡ് സ്റ്റുഡിയോയിൽ വരുമായിരുന്നു. അങ്ങനെയാണ് ഞാനും ചിദുവും ഒരുമിച്ച് വർക്ക് ചെയ്ത് തുടങ്ങുന്നത്. ഒരു മാസം കഴിഞ്ഞപ്പോൾ ചിദുവിന് മനസിലായി ഇതൊന്നും നടപടിയാവില്ല….

Read More

മലമ്പുഴയിലെ മലയിൽ നിന്ന് രക്ഷപ്പെടുത്തിയ ബാബുവിന്റെ അമ്മയും സഹോദരനും തീവണ്ടി തട്ടി മരിച്ച നിലയിൽ

മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപം അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. 2022ൽ മലമ്പുഴയിലെ കുറുമ്പാച്ചി മലയിൽ കുടുങ്ങിപ്പോകുകയും തുടർന്ന് രക്ഷാദൗത്യസംഘം രക്ഷപ്പെടുത്തുകയും ചെയ്ത ബാബുവിന്റെ അമ്മയും അനുജനുമാണ് ട്രെയിൻ തട്ടി മരിച്ചത്.  മലമ്പുഴ ചെറാട് സ്വദേശി റഷീദ(46)  മകൻ ഷാജി(23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇവരുടെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നി?ഗമനത്തിലാണ് പൊലീസ്. കുടുംബ പ്രശ്‌നങ്ങളാകാം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് കൂട്ടിച്ചേർക്കുന്നു. 2022 ഫെബ്രുവരിയിലാണ് മലമ്പുഴയിലെത്തിയ…

Read More