
താൻ പുറത്തുവിട്ട രേഖ വ്യാജമെന്ന് മന്ത്രി പറഞ്ഞിട്ടില്ല; ഒയാസിസ് കമ്പനിക്കു വേണ്ടിയാണ് സർക്കാർ മദ്യനയം മാറ്റിയത്: വി.ഡി സതീശന്‍
പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറിയിൽ തീരുമാനമെടുത്തത് മുഖ്യമന്ത്രിയും, മന്ത്രി എം.ബി രാജേഷും മാത്രം അറിഞ്ഞെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആവര്‍ത്തിച്ചു. താൻ പുറത്തുവിട്ട രേഖ വ്യാജമെന്ന് സർക്കാർ പറഞ്ഞിട്ടില്ല. ഒയാസിസ് കമ്പനിക്കു വേണ്ടിയാണ് സർക്കാർ മദ്യനയം മാറ്റിയത്. മദ്യ നയം മാറും മുൻപ് അവർ അവിടെ സ്ഥലം വാങ്ങി. മദ്യനയം മാറും എന്ന് കമ്പനി എങ്ങിനെ അറിഞ്ഞു ? അപ്പോള്‍ ഈ കമ്പനിക്ക് വേണ്ടി ആണ് മദ്യനയം മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബ്രൂവറി വന്നാൽ പാലക്കാട് വലിയ ജലക്ഷാമം…