
കോലിയുടെ റെക്കോഡ് സ്വന്തം പേരിലാക്കി ഹാര്‍ദിക് പാണ്ഡ്യ
ബംഗ്ലാദേശിനെതിരായ മിന്നും പ്രകടനത്തിന് പിന്നാലെ വിരാട് കോലിയുടെ പേരിലുണ്ടായിരുന്ന റെക്കോഡ് മറികടന്ന് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. കൂടുതല്‍ അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ സിക്‌സോടെ പൂര്‍ത്തിയാക്കിയതിന്റെ റെക്കോഡാണ് ഹാര്‍ദിക്ക് സ്വന്തം പേരിലാക്കിയത്. ഹാര്‍ദിക് കളിയിൽ ബൗളിംഗിലും ബാറ്റിങ്ങിലും തിളങ്ങിയിരുന്നു. ബൗളിങ്ങില്‍ നാലോവറില്‍ 26 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് താരം എടുത്തത്. തുടര്‍ന്ന് 128 വിജയലക്ഷ്യത്തിലേക്ക് കുതിച്ച ഇന്ത്യക്കായി 16 പന്തുകളില്‍ പുറത്താവാതെ 39 റണ്‍സും നേടി. രണ്ട് സിക്‌സും അഞ്ച് ഫോറും സഹിതമായിരുന്നു ഇത്. അവസാനം സിക്‌സറിടിച്ച്…