
പെട്രോൾ പമ്പിൽ തീപ്പിടിത്തം; ഒഴിവായത് വൻ ദുരന്തം
തൃശ്ശൂർ വാഴക്കോട് പെട്രോൾ പമ്പിൽ തീപ്പിടിത്തം. വാഴക്കോട് ഖാൻ പെട്രോൾ പമ്പിലാണ് ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ തീ പിടിച്ചത്. എച്ച്.പിയുടെ ഏജൻസിയാണ് ഇത്. തീ വളരെപ്പെട്ടെന്ന് അണയ്ക്കാനായതിനാൽ വലിയ ദുരന്തം ഒഴിവായി. പമ്പിൽനിന്ന് ഒഴുകിയെത്തുന്ന മഴവെള്ളത്തിൽ പെട്രോൾ കലർന്നിരുന്നു. കാലങ്ങളായി ഒഴുകിയെത്തിയ ഈ വെള്ളം പമ്പിന് മുപ്പത് മീറ്റർ മാറിയുള്ള പച്ചക്കറി കടയുടെ മുന്നിലൂടെയാണ് ഒഴുകുന്നത്. ഈ കടയുടെ മുന്നിൽ വെള്ളം ഒഴുകി ചെറിയ രീതിയിൽ കുഴി രൂപപ്പെട്ട് കൂടുതൽ വെള്ളം കെട്ടിക്കിടന്നിരുന്നു. കടയിൽ സാധനങ്ങൾ…