
ഖത്തർ അമീറിൻ്റെ ബ്രിട്ടീഷ് പര്യടനത്തിന് തുടക്കമായി
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ബ്രിട്ടീഷ് പര്യടനത്തിന് തുടക്കമായി. തിങ്കളാഴ്ച വൈകുന്നേരത്തോടെ ലണ്ടനിലെ സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിലെത്തിയ അമീറിനെ ചാൾസ് രാജാവിന്റെ പ്രതിനിധി ഔദ്യോഗികമായി സ്വീകരിച്ചു. മുതിർന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കൊപ്പം ബ്രിട്ടനിലെ ഖത്തർ അംബാസഡർ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ സഊദ് ആൽഥാനി, ഖത്തറിലെ അംബാസഡർ നിറവ് പട്ടേൽ എന്നിവരും പങ്കെടുത്തു. ചാൾസ് രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരം രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ അമീറിനൊപ്പം പത്നി ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം…