ബ്രിട്ടനിൽ പാർലമെന്റ് പിരിച്ച് വിട്ട് പ്രധാനമന്ത്രി റിഷി സുനക് ; തെരഞ്ഞെടുപ്പ് ജൂലൈ 4ന്

ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് ജൂലൈ 4ന്. ഇന്നലെ വൈകീട്ടോടെയായിരുന്നു പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ടുള്ള റിഷി സുനകിന്റെ അപ്രതീക്ഷിത നീക്കം. ‘ഇനി ബ്രിട്ടന് തന്റെ ഭാവി തീരുമാനിക്കുള്ള സമയമാണ്’- ഡൗണിംഗ് സ്ട്രീറ്റിലുള്ള ഓഫിസിന് മുന്നിൽ നിന്ന് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചുകൊണ്ട് സുനക് പറഞ്ഞതിങ്ങനെ. ഭരണകാലത്തെ നേട്ടങ്ങൾ എണ്ണി പറഞ്ഞ സുനക്, കൊവിഡ് കാലത്ത് വ്യവസായങ്ങളെ അതിജീവിക്കാൻ സഹായിച്ച ഫർലോ സ്‌കീമിനെ കുറിച്ച് എടുത്ത് പറഞ്ഞു. ഇന്ന് ചേർന്ന ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വിദേശ സെക്രട്ടറി…

Read More

എലിസബത്ത് രാജ്ഞിയേക്കാൾ സമ്പന്നനായി ചാൾസ് രാജാവ്; ആസ്തി 12 മില്യൺ ഡോളർ വർദ്ധിച്ചതായായി റിപ്പോർട്ട്

ബ്രിട്ടന്റെ ചാൾസ് മൂന്നാമൻ രാജാവിന്റെ ആസ്തി കുതിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്. നിലവിൽ 770 മില്യൺ ഡോളർ ആസ്തിയുള്ള ചാൾസ് ലോകത്തെ 258-ാമത്തെ ധനികനാണ്. ചാൾസിന്റെ വ്യക്തിഗത ആസ്തി കഴിഞ്ഞ വർഷം 12 മില്യൺ ഡോളർ വർദ്ധിച്ചതായാണ് 2024-ലെ സൺഡേ ടൈംസിന്റെ സമ്പന്ന പട്ടിക കാണിക്കുന്നത്. ഇതോടെ ചാൾസിന്റെ അമ്മയും ബ്രിട്ടന്റെ രാജ്ഞിയുമായിരുന്ന എലിസബത്ത് രാജ്ഞിയേക്കാൾ സമ്പന്നനായിരിക്കുകയാണ് ചാൾസ്. 2022 എലിസബത്ത് രാജ്ഞി വിടവാങ്ങുമ്പോൾ രാജ്ഞിയുടെ സ്വകാര്യ ആസ്തി 468 മില്യൺ ഡോളറായിരുന്നു. രാജ്ഞിയുടെ മരണശേഷം, നോർഫോക്കിലെ സാൻഡ്രിംഗ്ഹാം, അബർഡീൻഷെയറിലെ…

Read More

യമനിലെ അമേരിക്ക- ബ്രിട്ടൺ സംയുക്ത വ്യോമാക്രമണത്തെ അപലപിച്ച് ഒമാൻ

യമനിൽ അമേരിക്ക- ബ്രിട്ടൺ സംയുക്ത വ്യോമാക്രമണത്തെ ഒമാൻ അപലപിച്ചു. സംഭവ വികാസങ്ങൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും ഒമാൻ അധികൃതർ വ്യക്തമാക്കി. ഗസ്സ മുനമ്പിൽ ഇസ്രായേൽ ബോംബാക്രമണവും ക്രൂരമായ യുദ്ധവും ഉപരോധവും തുടരുന്നതിനിടെ സൗഹൃദ രാജ്യങ്ങളുടെ യമനിലെ സൈനിക നടപടിയെ അപലപിക്കുകയാണെന്ന് ഒമാൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിന്റെ ഫലമായി മേഖലയിൽ സംഘർഷവും ഏറ്റുമുട്ടലും വ്യാപിക്കുമെന്ന് ഒമാൻ മുന്നറിയിപ്പ് നൽകിയതാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മേഖലയിൽ സുരക്ഷയും സുസ്ഥിരതയും കൈവരിക്കാനും എല്ലാവരുടെയും വളർച്ചയും സമൃദ്ധിയും…

Read More

കുവൈത്ത് കിരീടാവകാശി സന്ദർശനത്തിനായി ബ്രിട്ടനിലേക്ക് പുറപ്പെടുന്നു

കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ബ്രിട്ടൻ സന്ദശിക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് കിരീടാവകാശിയുടെ സന്ദർശനം. ഇന്ന് ബ്രിട്ടനിലേക്ക് തിരിക്കുന്ന കിരീടാവകാശി ലണ്ടനിൽ കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് ഓഫീസ് സ്ഥാപിച്ചതിന്റെ എഴുപതാം വാർഷികത്തിൽ പങ്കെടുക്കും. കിരീടാവകാശിയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. നേരത്തെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണത്തിൽ പങ്കെടുക്കാൻ കിരീടാവകാശി ബ്രിട്ടന്‍ സന്ദര്‍ശിച്ചിരുന്നു.

Read More