
ഖത്തർ – ബ്രിട്ടൻ സൗഹൃദം ശക്തമാക്കി അമീറിൻ്റെ സന്ദർശനം
ഖത്തറും ബ്രിട്ടനും തമ്മിലെ നയതന്ത്ര സൗഹൃദവും വ്യാപാര, വാണിജ്യ ബന്ധവും ശക്തമാക്കി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ബ്രിട്ടീഷ് പര്യടനം. രണ്ടു ദിവസങ്ങളിലായി നടന്ന സന്ദർശനത്തിനിടെ വെസ്റ്റ്മിനിസ്റ്റർ പാലസിലെ ബ്രിട്ടീഷ് പാർലമെന്റിലെത്തിയ അമീർ ഗസ്സയിലെ ഇസ്രായേൽ അധിനിവേശവും ആക്രമണങ്ങളും സൃഷ്ടിക്കുന്ന മാനുഷിക പ്രത്യാഘാതങ്ങളും ഉന്നയിച്ചു. യുദ്ധം തുടങ്ങിയ ആദ്യ ദിനം മുതൽ വെടിനിർത്തലിനായി ഖത്തർ നടത്തിയ ശ്രമങ്ങളും മധ്യസ്ഥ ദൗത്യങ്ങളും പരാമർശിച്ചുകൊണ്ടായിരുന്നു അമീർ പാർലമെന്റിൽ സംസാരിച്ചത്. ബന്ദികളുടെ മോചനം സാധ്യമാക്കാനും, ഗസ്സയിലേക്ക് സഹായമെത്തിക്കാനുള്ള മാനുഷിക…