
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പര ; ബ്രിസ്ബേനിൽ ഇന്ത്യൻ വനിതകൾക്ക് ദയനീയ പരാജയം
ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് തോല്‍വി. ബ്രിസ്‌ബേനില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യന്‍ വനിതകള്‍ 34.2 ഓവറില്‍ കേവലം 100 റണ്‍സിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ മേഗന്‍ ഷട്ടാണ് സന്ദര്‍ശകരെ തകര്‍ത്തത്. 23 റണ്‍സ് നേടിയ ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഓസീസ് 16.2 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 42 പന്തില്‍ 46 റണ്‍സുമായി പുറത്താവാതെ നിന്ന ജോര്‍ജിയ…