കേന്ദ്ര ബജറ്റ്; സ്വര്‍ണം, വെള്ളി എന്നിവയ്ക്ക് കസ്റ്റംസ് തീരുവ കുറച്ചു: പിവിസി, ഫ്ലക്സ്–ബാനറുകൾക്ക് തീരുവ കൂട്ടി

കസ്റ്റംസ് ഡ്യൂട്ടിയിൽ ധനമന്ത്രി നിർമല സീതാരാമൻ ഇളവുകൾ പ്രഖ്യാപിച്ചതോടെ കാൻസർ മരുന്നുകൾ, മൊബൈൽ ഫോൺ, മൊബൈൽ ചാർജർ എന്നിവയുടെ വില കുറയും. ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെയും വെള്ളിയുടെയും വിലയും കുറയും. സ്വർണം ഗ്രാമിന് 420 രൂപവരെ കുറയാൻ സാധ്യതയുണ്ട്. ബജറ്റിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ∙വില കുറയുന്നവ സ്വർണം, വെള്ളി കാൻസറിനുള്ള 3 മരുന്നുകൾ മൊബൈൽ ഫോൺ, ചാർജർ, മൊബൈൽ ഘടകങ്ങൾ തുകൽ, തുണി എക്സ്റേ ട്യൂബുകൾ 25 ധാതുക്കൾക്ക് എക്സൈസ് തീരുവ ഒഴിവാക്കി അമോണിയം നൈട്രേറ്റിനുള്ള തീരുവ…

Read More

കിടക്കുന്നതിന് മുമ്പ സ്വയം കെട്ടിപ്പിടിക്കാറുണ്ട്’: ഗ്രേസ് ആന്റണി

യുവനിരയിലെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് ഗ്രേസ് ആന്റണി. കുമ്പളി നൈറ്റ്‌സ് ആണ് താരത്തിന് കരിയറില്‍ ബ്രേക്ക് ആകുന്നത്. തനതായ അഭിനയശൈലിക്കുടമയാണ് ഗ്രേസ്. നര്‍മം നന്നായി വഴങ്ങുന്ന നടിയെന്ന പ്രത്യേകതയും ഗ്രേസിനുണ്ട്. അടുത്തിടെ ഗ്രേസ് അഭിമുഖത്തില്‍ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പറഞ്ഞ വാക്കുകള്‍ വൈറലാകുകയാണ്.   താരത്തിന്റെ വാക്കുകള്‍: സെല്‍ഫ് ലൗ ആണ് ഏറ്റവും കൂടുതല്‍ സന്തോഷം തരുന്നത്. മറ്റുള്ളവരുടെ സ്നേഹം ആഗ്രഹിക്കുന്നതിലും ഏറ്റവും സിംപിളും ഏറ്റവും ഈസിയും നമ്മളെ സ്നേഹിക്കുന്നതാണ്. അത് ചെയ്താല്‍ ബാക്കിയെല്ലാം ഈസിയാണ്. ഞാന്‍ സ്വയം കണ്ടെത്തിയൊരു കാര്യമാണിത്….

Read More

അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്

അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്‍കി തമിഴ്നാട്. അരി, ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ എത്തിച്ചത്. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നും, അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും കമ്പം എംഎല്‍എ എന്‍. രാമകൃഷ്ണന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മയക്കുവെടി വിദഗ്ധര്‍ ആനയെ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. ഷണ്‍മുഖ നദി ഡാമിനോടു ചേര്‍ന്നുള്ള റിസര്‍വ് വനത്തിലാണ് അരിക്കൊമ്പന്‍ ഇപ്പോള്‍ ഉള്ളത്. രാത്രിയില്‍ കൃഷിത്തോട്ടത്തില്‍ എത്തി ഭക്ഷണം കണ്ടെത്തുകയാണ് ഇപ്പോൾ അരിക്കൊമ്പൻ ചെയ്യുന്നത്….

Read More