
‘വിനേഷ് ഫോഗട്ട് ചതിയിലൂടെയാണ് ഒളിമ്പിക്സിൽ പങ്കെടുക്കാൻ പോയത്, എല്ലാം കോൺഗ്രസിന്റെ ഗൂഢാലോചന’; ബ്രിജ് ഭൂഷൺ
തനിക്കെതിരായ ലൈംഗികാരോപണങ്ങളും ഗുസ്തിക്കാരുടെ പ്രതിഷേധവും കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്ന് മുൻ ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിംഗ്. അതിന്റെ തെളിവാണ് ഹരിയാന നിയമസഭയിലേക്കുള്ള വിനേഷ് ഫോഗട്ടിന്റെ സ്ഥാനാർത്ഥിത്തമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. ഒരു താരത്തിന് ഒരു ദിവസം രണ്ട് ഭാരോദ്വഹന വിഭാഗങ്ങളിൽ ട്രയൽസ് നടത്താൻ കഴിയുമോയെന്നും ഭാരനിർണയത്തിന് ശേഷം അഞ്ച് മണിക്കൂർ ട്രയൽസ് നിർത്തിവയ്ക്കാമോയെന്നും ചോദിച്ച ബ്രിജ് ഭൂഷൺ വിനേഷ് ഫോഗട്ട് ചതിയിലൂടെയാണ് ഒളിമ്പിക്സിൽ പങ്കെടുക്കാൻ പോയതെന്നും അതിന് ദൈവം കൊടുത്ത ശിക്ഷയാണ് ഗുസ്തിയിലെ പരാജയമെന്നും വിമർശിച്ചു….