‘വിജയത്തിലേക്കുള്ള ചെറിയ ചുവട് വയ്പ്പ്’ ; ലൈംഗിക അതിക്രമ കേസിൽ ബ്രിജ് ഭൂഷണിനെതിരായ കോടതി നടപടിയിൽ പ്രതികരിച്ച് സാക്ഷി മാലിക്

ലൈംഗികാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ കുറ്റം ചുമത്താനുള്ള ഡൽഹി കോടതി ഉത്തരവിനോട് പ്രതികരിച്ച് ഗുസ്തി താരം സാക്ഷി മാലിക്. വിജയത്തിലേക്കുള്ള ചെറിയ ചുവടുവെപ്പാണിതെന്ന് ഒളിമ്പിക് വെങ്കല മെഡൽ ജേതാവുകൂടിയായ സാക്ഷി പറഞ്ഞു. ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്താനാണ് ഡൽഹി റൗസ് അവന്യൂ കോടതി ഉത്തരവിട്ടത്. ഒളിമ്പ്യന്മാരായ സാക്ഷി, വിനേഷ് ഫോഗട്ട് എന്നിവരുടെ നേതൃത്വത്തിൽ നിരവധി വനിതാ ഗുസ്തി താരങ്ങൾ…

Read More

ഗുസ്തി ഫെഡറേഷൻ കാര്യങ്ങളിൽ ഇനി ഇടപെടരുത്; ബ്രിജ് ഭൂഷന് കർശന താക്കീതുമായി ബിജെപി

ഗുസ്തി താരങ്ങൾ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ് താക്കീത് നൽകി ബിജെപി. ഗുസ്തി ഫെഡറേഷനിൽ ഇനി ഇടപെട്ടാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ദേശീയ തലത്തിൽ വലിയ തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് ബിജെപി നടപടി കടുപ്പിക്കുന്നത്. നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരം ബ്രിജ്ഭൂഷണെ നേരത്തെ വിളിച്ചു വരുത്തിയിരുന്നു. പുരസ്കാരങ്ങളടക്കം തിരിച്ച് നൽകി പ്രതിഷേധിക്കുന്ന താരങ്ങളെ തണുപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. താരങ്ങളുമായി ചർച്ച നടന്നേക്കും. ഗുസ്തി…

Read More

ബ്രിജ് ഭൂഷണിന് വീണ്ടും കുരുക്ക്; പീഡന ആരോപണത്തിന് പിന്നാലെ അനധികൃത മണൽ ഖനന പരാതിയിൽ അന്വേഷണം

ലൈംഗിക ആരോപണത്തിൽ നടപടി നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണിനെതിരെ വീണ്ടും അന്വേഷണം.സരയൂ നദിയിലെ അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്നാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്വേഷണത്തിനായുള്ള ഉത്തരവ്. അന്വേഷണത്തിനായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിലെയും അംഗങ്ങളെ ഉള്‍ക്കൊള്ളിച്ച് സംയുക്ത സമിതി രൂപീകരിച്ചു. ജസ്റ്റിസ് അരുണ്‍ കുമാര്‍ ത്യാഗി, ഡോ. എ സെന്തില്‍ വേല്‍ എന്നിവരടങ്ങുന്ന ഡല്‍ഹിയിലെ എന്‍ജിടിയുടെ പ്രിന്‍സിപ്പല്‍ ബെഞ്ചാണ് ഇന്നലെ…

Read More

ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതി: സിസിടിവി ദൃശ്യം ആവശ്യപ്പെട്ട് അഞ്ച് രാജ്യങ്ങളിലെ ഫെഡറേഷനുകൾക്ക് നോട്ടിസ്

റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയിൽ, സിസിടിവി ദൃശ്യങ്ങളും വിവരങ്ങളും ആവശ്യപ്പെട്ട് അഞ്ച് രാജ്യങ്ങളിലെ ഗുസ്തി ഫെഡറേഷനുകൾക്കു ഡൽഹി പൊലീസ് നോട്ടിസ് അയച്ചു. ഇന്തൊനീഷ്യ, ബൾഗേറിയ, കിർഗിസ്ഥാൻ, മംഗോളിയ, കസഖ്സ്ഥാൻ രാജ്യങ്ങളിലെ ഗുസ്തി ഫെഡറേഷനുകൾക്കാണു നോട്ടിസ് അയച്ചത്. ഈ രാജ്യങ്ങളിൽ വച്ചു നടന്ന ടൂർണമെന്റുകളിൽ തങ്ങളെ ഉപദ്രവിച്ചതായി ഗുസ്തി താരങ്ങൾ ഏപ്രിൽ 21ലെ എഫ്ഐആറിൽ ആരോപിച്ചിരുന്നു. ബ്രിജ് ഭൂഷണിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ…

Read More

ബ്രിജ് ഭൂഷനെതിരെ 2 എഫ്ഐആർ

ഗുസ്തി താരങ്ങളുടെ പരാതിയില്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങള്‍ പുറത്ത്. ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ പ്രതിഷേധം ശക്തമായിരിക്കെയാണു ഗുരുതര കുറ്റങ്ങൾ ചുമത്തിയ വിവരം പുറത്തുവന്നത്. ശ്വാസപരിശോധനയുടെ പേരിൽ വനിതാ താരങ്ങളുടെ ടി ഷർട്ട് മാറ്റി ശരീരത്തിൽ അപമര്യാദയോടെ തൊട്ടു, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ തടവി, സ്വകാര്യവിവരങ്ങൾ തിരക്കി, ടൂർണമെന്റിനിടെ സംഭവിച്ച പരുക്കുകൾക്കു റെസ്‌ലിങ് ഫെഡറേഷൻ ചികിത്സ നൽകുന്നതിനു പ്രത്യുപകരമായി ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ബ്രിജ് ഭൂഷണെതിരെ എഫ്ഐആറിൽ…

Read More

ബ്രിജ് ഭൂഷൻ അയോധ്യയിൽ നിന്ന് നടത്താനിരുന്ന റാലി മാറ്റിവച്ചു

വനിതാ ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിചേർക്കപ്പെട്ട ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൻ ശരൺ സിങ് തിങ്കളാഴ്ച അയോധ്യയിൽ നിന്ന് നടത്താനിരുന്ന റാലി മാറ്റിവച്ചു. ‘ജൻചേതന മഹാറാലി’ എന്ന പേരിൽ റാലി നടത്താനായിരുന്നു തീരുമാനം. പതിനായിരക്കണക്കിന് ആളുകളുടെ പിന്തുണ തനിക്ക് ലഭിക്കുന്നെന്ന് ബ്രിജ് ഭൂഷൻ അവകാശപ്പെട്ടിരുന്നു. അയോധ്യയിൽ നിന്ന് തിങ്കളാഴ്ച റാലിയെ അഭിസംബോധന ചെയ്യുമെന്ന് ബ്രിജ് ഭൂഷൺ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബ്രിജ് ഭൂഷനെതിരെ റജിസ്റ്റർ ചെയ്ത എഫ്ഐആറുകളിലെ വിവരങ്ങൾ പുറത്തുവന്നതിനു…

Read More

നുണപരിശോധനയ്ക്ക് തയാർ, പക്ഷേ ഒരു നിബന്ധനയുണ്ട്’: ബ്രിജ്ഭൂഷൺ

ലൈംഗികാതിക്രമ ആരോപണങ്ങളുടെ സത്യം വെളിച്ചത്ത് കൊണ്ടുവരുന്നതിന് നുണപരിശോധനയ്ക്ക് വിധേയനാകാമെന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്. നുണ പരിശോധനയ്ക്കാ ഞായറാഴ്ച ഹരിയാനയിലെ മെഹമിൽ നടന്ന ഖാപ് പഞ്ചായത്ത് യോഗം ബ്രിജ്ഭൂഷൺ നാർക്കോ ടെസ്റ്റിന് വിധേയനാണെന്നും നിയമനടപടി നേരിടണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. പിന്നാലെയാണ് നുണപരിശോധനയ്ക്ക് തയാറാണെന്ന് സിങ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. അതേസമയം, ഗുസ്തിക്കാരുടെ പ്രതിഷേധത്തിന് ഹരിയാനയിൽനിന്നുള്ള കർഷകർ പിന്തുണ അറിയിച്ചു.  പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 7 വനിതാ ഗുസ്തി താരങ്ങളാണ്…

Read More

ബ്രിജ് ഭൂഷനെതിരെ സമരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി

ബ്രിജ് ഭൂഷനെതിരെ സമരം തുടർന്ന് ഗുസ്തി താരങ്ങൾ. കറുത്ത ബാഡ്ജ് ധരിച്ച് ഗുസ്തി താരങ്ങൾ കരിദിനം ആചരിക്കുകയാണിന്ന്. അതിനിടെ, രാജ്യത്തെ ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് താരങ്ങൾ രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിൽ തങ്ങളെ ടാഗ് ചെയ്ത് പ്രതിഷേധം അറിയിക്കാൻ താരങ്ങൾ അഭ്യർത്ഥിച്ചു.  പ്രതീക്ഷയോടെയാണ്  സമരം നടത്തുന്നത്. രാജ്യത്തെ വനിതകളുടെ ആത്മാഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടം ആണ്.  നേരിട്ട അനീതി ഒളിപ്പിക്കാൻ ആണ് ദില്ലി പൊലീസ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് അന്വേഷണം വൈകിപ്പിക്കുന്നത്. സത്യം ഒളിപ്പിച്ച് വെയ്ക്കാൻ കഴിയുന്ന ഒന്നല്ലെന്നും താരങ്ങൾ…

Read More

സ്വകാര്യ ഭാഗങ്ങളിൽ ബ്രിജ് ഭൂഷൻ സിങ്ങ് സ‌്പർശിച്ചു; രണ്ടു താരങ്ങളുടെ മൊഴി പുറത്ത്

ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ ശരൺ സിങ്ങ്, തങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായുള്ള ഗുസ്‌തിതാരങ്ങളുടെ മൊഴി പുറത്ത്. രണ്ട് ഗുസ്‌തി താരങ്ങളുടെ മൊഴിയാണ് പുറത്ത് വന്നിട്ടുള്ളത്.  ഗുസ്തി ഫെഡറേഷൻ ഓഫീസ്, പരിശീലനകേന്ദ്രം, തുടങ്ങിയ ഇടങ്ങളിലായി 8 തവണ ലൈംഗികാതിക്രമം ഉണ്ടായതായാണ് താരങ്ങളുടെ മൊഴി. ശ്വാസം പരിശോധിക്കാനെന്നുള്ള വ്യാജേന സ്വകാര്യ ഭാഗങ്ങളിൽ സ്‌‍പർശിച്ചു. വിവിധ ടൂർണമെന്റുകൾ നടന്നയിടങ്ങളിലും അതിക്രമം നേരിട്ടതായും താരങ്ങളുടെ മൊഴിയിലുണ്ട്. ബ്രിജ് ഭൂഷനെതിരായി ഏഴ് ഗുസ്തി താരങ്ങളാണ് പോലീസിൽ പരാതി നൽകിയിരുന്നത്. ഈ മൊഴിയുടെ…

Read More

ഗുസ്തി താരങ്ങളുടെ ലക്ഷ്യം ബി.ജെ.പി; പാർട്ടി പറഞ്ഞാൽ രാജിക്ക് തയ്യാറെന്ന് ബ്രിജ് ഭൂഷൺ

പാർട്ടി ആവശ്യപ്പെട്ടാൽ താൻ എം.പി. സ്ഥാനം രാജിവെക്കാമെന്ന് ഗുസ്തി താരങ്ങൾ ലൈംഗിക പീഡന പരാതിയുയർത്തിയ റെസ്ലിംങ് ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺസിങ്. പൗരത്വ ഭേദഗതിക്കെതിരായി ഷഹീൻ ബാഗിലുണ്ടായത് പോലെ പ്രതിഷേധം വ്യാപിക്കുകയാണ്. താനല്ല, പാർട്ടിയാണ് അവരുടെ ലക്ഷ്യമെന്നും ബ്രിജ് ഭൂഷൺ വാർത്താ ഏജൻസിയായ എ.എൽ.ഐയോട് പറഞ്ഞു. തുക്ഡേ തുക്ഡേ ഗ്യാങ്ങിലുള്ളവരും ഷഹീൻബാഗ് സമരത്തിൽ പങ്കെടുത്തവരും കർഷക സമരത്തിലുണ്ടായിരുന്നവരും ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിലുണ്ട്. അവർക്ക് പണം ലഭിക്കുന്നുണ്ട്. അവരുടെ ലക്ഷ്യം ഹരിയാനയേയും ഉത്തർപ്രദേശിനേയും വിഭജിക്കുകയാണെന്നും…

Read More