‘ബംഗ്ലാദേശിലെ അക്രമസംഭവങ്ങളിൽ ആശങ്ക, ഇന്ത്യയിലേക്കുവരാൻ ഹസീന അനുമതി തേടിയത് ചുരുങ്ങിയ സമയത്തിനിടെ’; എസ്. ജയ്ശങ്കർ

ബംഗ്ലാദേശിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട എല്ലാവരോടും ആവശ്യപ്പെട്ടുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ബംഗ്ലാദേശ് കലാപത്തെക്കുറിച്ച് രാജ്യസഭയിൽ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. കക്ഷിഭേദമന്യേ എല്ലാവർക്കും അക്രമ സംഭവങ്ങളിൽ ആശങ്കയുണ്ടെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. സംവരണവിരുദ്ധപ്രക്ഷോഭം വളർന്ന് ഷെയ്ഖ് ഹസീന രാജിവെക്കണമെന്ന ഏകഅജൻഡയിലേക്ക് കേന്ദ്രീകരിച്ചു. തിങ്കളാഴ്ച പ്രതിഷേധക്കാർ നിരോധനാജ്ഞ ലംഘിച്ച് ധാക്കയിൽ ഒത്തുകൂടി. സൈന്യവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഹസീന രാജിവെച്ചത്. ചുരുങ്ങിയ സമയത്തിൽ ഇന്ത്യയിലേക്ക് വരാൻ അനുമതി തേടിയതെന്നും ജയ്ശങ്കർ വ്യക്തമാക്കി. 19,000 ഇന്ത്യക്കാരാണ് ബംഗ്ലാദേശിലുള്ളത്. ഇതിൽ…

Read More