നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം; ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണ്; തന്നെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പെട്രോള്‍ പമ്പ് ഉടമ

എ.ഡി.എം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ നുണ പരിശോധനയ്ക്ക് വിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് ചെങ്ങളായിയിലെ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തന്‍. ഇക്കാര്യമാവശ്യപ്പെട്ട് പ്രശാന്തന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കി. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ പോലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് നുണപരിശോധനയ്ക്ക് വിധേയനാക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയതെന്ന് പ്രശാന്തന്‍ പറഞ്ഞു. ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണ്. തന്റെ ആരോപണത്തില്‍ വിശദമായ അന്വേഷണം വേണം…

Read More

മെഡിക്കൽ കോഴ വിവാദം; 9 കോടി രൂപ കൈക്കൂലി വാങ്ങി: എംടി രമേശിനെതിരെ വെളിപ്പെടുത്തലുമായി ബിജെപി വിട്ട എ.കെ നസീര്‍

സ്വകാര്യ മെഡിക്കല്‍ കോളേജിന് അനുമതി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് എംടി രമേശ് 9 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി മുന്‍ ബിജെപി നേതാവ്. മെ‍ഡിക്കല്‍ കോഴ കേസില്‍ പുനരന്വേഷണം നടത്തിയാല്‍ ബിജെപി നേതാക്കള്‍ക്കെതിരെ തെളിവു കൈമാറാന്‍ തയാറാണെന്നും പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന സെക്രട്ടറി എകെ നസീര്‍ പറഞ്ഞു. എന്നാല്‍ ഇടത് സര്‍ക്കാരിന്‍റെ പൊലീസ് അന്വേഷിച്ച് തളളിക്കളഞ്ഞ കേസില്‍ ഇപ്പോള്‍ വീണ്ടും ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് എംടി രമേശ് പ്രതികരിച്ചു. കുമ്മനം രാജശേഖരന്‍ സംസ്ഥാന പ്രസിഡന്‍റായിരുന്ന…

Read More

പ്ലസ്ടു കോഴ കേസ്; ‘തന്നെ സമീപിച്ചത് മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കിൽ ഉള്ള ആൾ, അയാളുടെ പേര് വെളിപ്പെടുത്തുന്നില്ല’: കെഎം ഷാജി

പ്ലസ്ടു കോഴക്കേസിൽ ഹൈക്കോടതി വിധിക്ക് ശേഷം തന്നെ സമീപിച്ചത് മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കിൽ ഉള്ള ആളാണെന്ന് മുസ്ലിം ലീ​ഗ് നേതാവ് കെഎം ഷാജി. അയാളുടെ പേര് വെളിപ്പെടുത്തുന്നില്ല. സൗമ്യനായ മനസിന് ഉടമയാണ് അയാളെന്നും കെഎം ഷാജി പറഞ്ഞു. ദുബായിൽ നിന്ന് തിരിച്ചെത്തിയ ഷാജി കൊച്ചിയിലാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. തനിക്കെതിരെ സുപ്രീംകോടതിയിൽ കേസ് നടത്താൻ മാത്രം സർക്കാർ ഒന്നര കോടിയിലേറെ ചെലവിട്ടു. തനിക്കെതിരെ കേസ് നടത്തി ധൂർത്തടിച്ചത് ഖജനാവിലെ പണമാണ്. ഇത് തിരിച്ചടക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെഎം ഷാജി…

Read More

കോഴവിവാദം: മറയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ മുഖ്യമന്ത്രി സത്യസന്ധരായ ഉദ്യോഗസ്ഥരെ വെച്ച് അന്വേഷിക്കട്ടെ: ഷിബു ബേബി ജോണ്‍

എന്‍സിപി അജിത് പവാര്‍ ഗ്രൂപ്പ് കേരളത്തിലെ മൂന്ന് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വിവരം ആഴ്ചകള്‍ക്ക് മുന്‍പേ അറിഞ്ഞിട്ടും മുഖ്യമന്ത്രി നടപടിയെടുത്തില്ലെന്ന് ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. 50 കോടി രൂപവെച്ച് ഒരു എംഎല്‍എയ്ക്ക് കൊടുക്കാമെന്ന് പറയുമ്പോള്‍ അതിന്റെ സ്രോതസ്സ് അന്വേഷിക്കണ്ടേ, എന്തുകൊണ്ട് ഇതേക്കുറിച്ച് അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. മറയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ മുഖ്യമന്ത്രി സത്യസന്ധരായ ഉദ്യോഗസ്ഥരെ വെച്ച് അന്വേഷിക്കട്ടെയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്‍.സി.പി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് എല്‍.ഡി.എഫിലെ രണ്ട് എം.എല്‍.എമാര്‍ക്ക് 100 കോടി…

Read More

‘ഞാൻ വിചാരിച്ചാൽ തെറ്റിദ്ധരിക്കുന്നയാളല്ല മുഖ്യമന്ത്രി; കോഴ വാഗ്‌ദാനം ചെയ്‌തത് സത്യം’: ആരോപണം തള്ളാതെ പ്രതികരണവുമായി ആന്റണി രാജു

തോമസ് കെ തോമസ് പരസ്‌പര വിരുദ്ധമായി സംസാരിക്കുകയാണെന്ന് ആന്റണി രാജു എംഎൽഎ. കോവൂർ കുഞ്ഞുമോനും ആന്റണി രാജുവും എൻസിപി അജിത് പവാർ പക്ഷത്തേക്ക് മാറാൻ 100 കോടി രൂപ തോമസ് കെ.തോമസ് എംഎൽഎ വാഗ്‌ദാനം ചെയ്‌തെന്ന വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെ ആന്റണി രാജു തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണത്തിൽ താൻ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല എന്ന് ആന്റണി രാജു പറഞ്ഞു. തോമസ് കെ.തോമസ് കോഴ വാഗ്‌ദാനം ചെയ്‌തത് സത്യമാണെന്നും എന്നാൽ മുന്നണിയിൽ തന്നെ നിൽക്കുന്നയാളായതിനാൽ തുറന്നുപറയുന്നതിൽ തനിക്ക് പരിമിതിയുണ്ടെന്നും…

Read More

കൈക്കൂലി കേസിൽ പ്രതിയായ തൊടുപുഴ നഗരസഭ ചെയർമാൻ രാജിവെച്ചു

കൈക്കൂലി കേസിൽ പ്രതിയായ തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് രാജിവെച്ചു. കേസിൽ പ്രതിയായതോടെ സനീഷ് ജോർജിനുള്ള പിന്തുണ എൽഡിഎഫ് പിൻവലിച്ചിരുന്നു. സനീഷ് ജോർജിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം മറ്റന്നാൾ പരിഗണിക്കാൻ ഇരിക്കുന്നതിന് മുന്നോടിയായാണ് രാജി.  സമരങ്ങളെ തുടർന്നല്ല രാജിയെന്നും സ്വതന്ത്ര കൗൺസിലറായി തുടരുമെന്നും സനീഷ് ജോർജ്ജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അവിശ്വാസം വരുമ്പോൾ തന്നെ അറിയുന്ന സഹ പ്രവർത്തകർക്ക് സമ്മർദം ഉണ്ടാകും. ഇതെല്ലാം കണക്കിൽ എടുത്താണ് രാജിവെക്കുന്നത്. ഒരു രീതിയിലും അഴിമതിക്ക് കൂട്ട് നിന്നിട്ടില്ല. അന്നത്തെ…

Read More

ബാർ കോഴ വിവാദം; തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

ബാർ കോഴ വിവാദത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വെള്ളയമ്പലത്തെ വീട്ടിൽ വെച്ചാണ് ക്രൈംബ്രാഞ്ച് അർജുൻ രാധാകൃഷ്ണൻ്റെ മൊഴിയെടുക്കുന്നത്. ക്രൈംബ്രാഞ്ച് ഓഫീസിലെത്താനായിരുന്നു അർജുൻ രാധാകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നത്. സൗകര്യപ്രദമായ സ്ഥലം അറിയിച്ചാൽ മൊഴിയെടുക്കാമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയെന്ന് അർജുൻ രാധാകൃഷ്ണൻ പ്രതികരിച്ചു. താൻ വാട്സ്ആപ് ഗ്രൂപ്പിലില്ലെന്നും ഭാര്യ പിതാവിന് ബാർ ഉണ്ടായിരുന്നുവെന്നും അർജുൻ കൂട്ടിച്ചേർത്തു. മദ്യനയം മാറ്റത്തിനായി കോഴപ്പിരിവിന് ബാർ ഹോട്ടൽ അസോസിയേഷൻ നേതാവ് അനുമോൻ ശബ്ദ…

Read More

ബിജെപിയുടെ ഇലക്ട്രല്‍ ബോണ്ടുപോലെ സിപിഎമ്മിന് മദ്യനയം; സമഗ്ര അന്വേഷണം വേണം: കെ.സുധാകരന്‍

ഇലക്ട്രല്‍ ബോണ്ട് ഉപയോഗിച്ച് ബിജെപി സഹസ്രകോടികള്‍ പിരിച്ചെടുത്തതിനു സമാനമായി സിപിഎം കേരളത്തില്‍ മദ്യനയം ഉപയോഗിച്ച് കോടികള്‍ പിരിച്ചെടുത്തെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി പറഞ്ഞു. യാതൊരു മാനദണ്ഡവും പാലിക്കാതെ ടൂറിസം വകുപ്പ് ഹെറിറ്റേജ് ഹോട്ടലുകള്‍ക്ക് ബാറുകള്‍ അനുവദിച്ചതിലും വലിയ അഴിമതി നടന്നിട്ടുണ്ട്. ഇവയെക്കുറിച്ച് അടിയന്തര അന്വേഷണത്തിനു സര്‍ക്കാര്‍ തയാറാകണം. തെരഞ്ഞെടുപ്പ് കാലത്ത് ബാര്‍ ഉടമകളില്‍നിന്ന് കോടികള്‍ ബലംപ്രയോഗിച്ച് പിരിച്ചെടുത്തെന്നും പണം നല്കാത്തവരെ കള്ളക്കേില്‍ കുടുക്കിയെന്നും ഏപ്രില്‍ 12ന് മുഖ്യമന്ത്രിക്ക് ബാര്‍ ഉടമകള്‍ പരാതി നല്കി. ഇതു…

Read More

ബാർ കോഴ വിവാദത്തിൽ പാലക്കാട് കളക്ടറേറ്റിലേക്ക് യൂത്ത് കോൺ​ഗ്രസ് മാർച്ച്; സംഘർഷം

ബാർ‌ കോഴ വിവാദത്തിൽ പാലക്കാട് കളക്ടറേറ്റിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് സംഘ‍ർഷത്തിൽ കലാശിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. എം ബി രാജേഷിന്റെ രാജി ആവശ്യപ്പെട്ടാണ് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലാണ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു

Read More

എല്ലാ വകുപ്പിലും കയിട്ടുവാരുന്നത് മന്ത്രി മുഹമ്മദ് റിയാസ്;

രണ്ടാം ബാർകോഴയുടെ വിശദാംശങ്ങൾ പുറത്തുവന്ന് 5 ദിവസമായിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ അതേക്കുറിച്ച് മിണ്ടുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. യുഡിഎഫ് സർക്കാരിന്റെ  കാലത്തുണ്ടായതിന്റെ ആവർത്തനമാണിതെന്നും കോഴിക്കോട് നടത്തിയ വാർ‌ത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എല്ലാ വകുപ്പിലും കയിട്ടുവാരുന്നത് മന്ത്രി മുഹമ്മദ് റിയാസാണ്. നിഴൽ മുഖ്യമന്ത്രിയാണ് റിയാസ് എന്നും സുരേന്ദ്രൻ ആരോപിച്ചു. ‘‘മുഖ്യമന്ത്രിയുടെ അറിവോടെയാണ് ബാർകോഴ അഴിമതി നടന്നത്. മദ്യനയം മാറ്റാൻ മന്ത്രിസഭയിൽ ചർച്ച നടന്നോ? മറ്റ് ഘടകകക്ഷികളെ അറിയിച്ചോ? എന്തുകൊണ്ടാണ് ഓൺലൈനായി യോഗം നടത്തിയത്? എക്സൈസ് വകുപ്പിനെതിരെ…

Read More