പിഎസ്‌സി മെമ്പറാകാൻ കോഴ; പാർട്ടി ഒന്നും അറിഞ്ഞിട്ടില്ലെന്ന് പി. മോഹനൻ

പി.എസ്.സി മെമ്പറാകാൻ പാർട്ടി നേതാവ് കോഴവാങ്ങിയെന്ന ആരോപണം സംബന്ധിച്ച് ഒരറിവും ഇല്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. ‘മാധ്യമങ്ങൾ കോലാഹലങ്ങൾ ഉണ്ടാക്കുന്നതുപോലുള്ള അറിവ് ഞങ്ങൾക്കില്ല. പാർട്ടി ജില്ലാ കമ്മിറ്റിക്ക് ഇതുസംബന്ധിച്ച് ഒരറിവും ഇല്ല. എന്തെങ്കിലും കോലാഹാലം ഉണ്ടാക്കി മന്ത്രി മുഹമ്മദ് റിയാസിനെയും പാർട്ടിയേയും സർക്കാരിനെയും കരിവാരിത്തേക്കാമെന്ന് വിചാരിക്കുന്നവരുണ്ടാകും. അതിനെ ശക്തമായി പ്രതിരോധിക്കും’, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പി.മോഹനൻ പ്രതികരിച്ചു. അതേസമയം, തെറ്റായ പ്രവണതകൾ ഒരു പാർട്ടി പ്രവർത്തകന്റെ ഭാഗത്തും ഉണ്ടാകാൻ പാടില്ലാത്തതാണ്….

Read More

പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന പരാതി ; കോഴിക്കോട്ടെ സിപിഐഎം പ്രദേശിക നേതാവിനെതിരെ നടപടി ഉണ്ടാകും

പിഎസ്‍സി അംഗത്വത്തിന് കോഴ വാങ്ങിയ സംഭവത്തിൽ കോഴിക്കോട്ടെ പ്രാദേശിക നേതാവ് പ്രമോദ് കോട്ടൂളിക്കെതിരെ ഉടൻ നടപടി ഉണ്ടാകും. തെരഞ്ഞെടുപ്പിന് മുമ്പ് ജില്ലാ സെക്രട്ടറിയേറ്റ് നിയോഗിച്ച നാലംഗ കമ്മീഷൻ അന്വേഷണം പൂർത്തിയാക്കിയിരുന്നു. വിവാദത്തിൽ മന്ത്രി റിയാസിന്റെ പേര് ഉയർന്നുവന്നത് ജില്ലയിലെ പാർട്ടി ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നാണ് സൂചന. അതേസമയം, പിഎസ്‍സി അംഗത്വത്തിന് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും താൻ ആരോടും പണം വാങ്ങിയിട്ടില്ലെന്ന് പ്രമോദ് കോട്ടൂളി പറഞ്ഞു. സിപിഐഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമാണ് ആരോപണ…

Read More

ബാർ കോഴ ആരോപണം; ജനിക്കാത്ത കുഞ്ഞിന്‍റെ ജാതകമാണ് തിരയുന്നതെന്ന് എം ബി രാജേഷ്

ബാർ കോഴ ആരോപണത്തിലെ  അടിയന്തര പ്രമേയം സഭ നിർത്തി ചർച്ച വേണ്ടന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. റോജി എം ജോണിയുടെ നോട്ടിസിനാണ് മന്ത്രി മറുപടി നൽകിത്. മദ്യ നയത്തിൽ പ്രാഥമിക ചർച്ച നടന്നിട്ടില്ല. ചീഫ് സെക്രട്ടറി നടത്തിയ യോഗം മദ്യനയവുമായി ബന്ധപ്പെട്ട യോ​ഗമായിരുന്നില്ല. ടൂറിസം ഡയറക്ടർ സംഘടിപ്പിച്ച യോഗം പതിവ് യോഗത്തിന്‍റെ  ഭാഗം മാത്രം ആയിരുന്നു. മദ്യനയത്തിന്‍റെ  പേരിൽ വാട്സ്ആപ്പ് വഴി അയച്ച വോയിസ് ക്ലിപ്പ് ശ്രദ്ധയിൽപ്പെട്ടു. അക്കാര്യത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വിശദീകരിച്ചു…

Read More

പണംവാങ്ങി വോട്ട് ചെയ്യുന്ന എംഎല്‍എമാരും എംപിമാരും വിചാരണ നേരിടണം: സുപ്രീംകോടതി

വോട്ടിന് കോഴ വാങ്ങുന്ന ജനപ്രതിനിധികള്‍, അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും വോട്ട് ചെയ്യാന്‍ കോഴ വാങ്ങുന്ന എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പാര്‍ലമെന്ററി പരിരക്ഷ ഇല്ലെന്ന് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച്. രാഷ്ട്രപതി, രാജ്യസഭാ തെരഞ്ഞെടുപ്പുകളില്‍ പണം വാങ്ങി വോട്ട് ചെയ്യുന്ന ജനപ്രതിനിധികള്‍ക്കെതിരേ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ച് വിധിച്ചു. വോട്ടിന് കോഴ വാങ്ങിയ കുറ്റത്തിന് ജനപ്രതിനിധികളെ വിചാരണയില്‍നിന്ന്…

Read More

മണൽ കോൺട്രാക്ടറില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങുന്നതിനിടെ തമിഴ്നാട്ടിൽ  ഇഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കൈക്കൂലി വാങ്ങിയതിന് ഇഡി ഉദ്യോഗസ്ഥൻ തമിഴ്നാട്ടിൽ അറസ്റ്റിൽ. മധുര ഡിണ്ടിഗലില്‍ വച്ചാണ് അങ്കിത് തിവാരിയെ തമിഴ്നാട് പൊലീസ് അറസ്റ്റുചെയ്തത്. മണൽ കോൺട്രാക്ടറില്‍ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്തെന്നാണ് വിവരം. ഔദ്യോഗിക വാഹനത്തിൽ വച്ചാണ് അറസ്റ്റെന്നും വിവരമുണ്ട്. തമിഴ്നാട്ടിൽ ഡിഎംകെ നേതാക്കളെ ലക്ഷ്യമിട്ട് ഇഡി നടപടി വ്യാപകമായിരിക്കെയുള്ള അറസ്റ്റിന് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. ഇഡി അഴിമതിക്കാര്‍ എന്ന ഹാഷ് ടാഗിൽ ഡിഎംകെ സൈബര്‍ ഹാൻഡിലുകൾ അങ്കിതിന്‍റെ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസം രാജസ്ഥാനിലും ഇഡി…

Read More

കൊച്ചിയിൽ ജ‍ഡ്ജിക്ക് നൽകാനെന്ന പേരിൽ അഭിഭാഷകൻ കോഴ വാങ്ങിയ കേസ്; അന്തിമ റിപ്പോർട്ട് നവംബർ 10 ന്

ജ‍ഡ്ജിക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് അഭിഭാഷകൻ സൈബി ജോസ് പണം വാങ്ങിയെന്ന കേസിൽ അന്തിമ റിപ്പോർട്ട് നവംബർ 10 ന് നൽകുമെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട ചില സാക്ഷികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കൂടാതെ ഫോറൻസിക് രേഖകളുടെ പരിശോധന പൂർത്തിയായി വരുന്നതായും കോടതിയെ അറിയിക്കുകയുണ്ടായി. ഈമാസം 13 ന് കോടതി ഹർ‍ജി വീണ്ടും പരിഗണിക്കും. കേസിൽ അനുകൂല വിധി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത്…

Read More

‘തിരഞ്ഞെടുപ്പിൽ സ്വന്തം പോസ്റ്ററോ ബാനറോ ഉണ്ടാകില്ല’; വേണ്ടവർക്ക് വോട്ടുചെയ്യാമെന്ന് ഗഡ്കരി

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തന്റെ പോസ്റ്ററുകളോ ബാനറുകളോ പതിക്കില്ലെന്നും വോട്ടർമാരെ ഒരു തരത്തിലും സ്വാധീനിക്കില്ലെന്നും ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി. തനിക്ക് വോട്ടു ചെയ്യാനാണ് താത്പര്യമെങ്കിൽ ചെയ്യാമെന്നും മറിച്ചാണെങ്കിൽ ചെയ്യേണ്ടതില്ലെന്നും ഗഡ്കരി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ വാഷിമിൽ ദേശീയപാതകളുടെ ഉദ്ഘാടനം നിർവഹിക്കവെയായിരുന്നു പ്രഖ്യാപനം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എന്റെ പോസ്റ്ററുകളോ ബാനറുകളോ പതിക്കേണ്ടെന്നാണ് തീരുമാനം. ചായയും വെള്ളവും പണവും ഒന്നും നൽകില്ല, വിദേശമദ്യോ നാടൻ മദ്യമോ ലഭിക്കാൻ പോകുന്നില്ല. ഞാൻ കൈക്കൂലി സ്വീകരിക്കാറില്ല മറ്റുള്ളവരെ…

Read More

അഴിമതി നടക്കരുതെന്ന നിലപാട് മാത്രമേയുള്ളൂ; പൊലീസ് അന്വേഷിക്കട്ടെ: പേഴ്സണൽ സ്റ്റാഫിനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി

ജോലിക്ക് കൈക്കൂലി വാങ്ങിയ വിവാദത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്. സെപ്തംബർ 13 ന് പരാതി ലഭിച്ചുവെന്നും അതിൽ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിനോട് വിശദീകരണം തേടിയെന്നും മന്ത്രി പറഞ്ഞു. അഖിൽ മാത്യുവിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപണം അടിസ്ഥാനമില്ലാത്തതെന്നും അദ്ദേഹം വസ്തുതകൾ നിരത്തി പറഞ്ഞു. വിഷയത്തിൽ പരാതി പൊലീസിന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഇക്കാര്യം അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. സെപ്തംബർ 20 നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പരാതി അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കി. പേഴ്സണൽ…

Read More

കോട്ടയത്ത് അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവം; ഹെഡ്മാസ്റ്റർക്കും എ ഇ ഒ യ്ക്കും സസ്പെൻഷൻ;അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി

കോട്ടയത്ത് അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഹെഡ്മാസ്റ്ററേയും എ ഇ ഒ യെയും സസ്പെൻഡ് ചെയ്തു. കോട്ടയം ചാലുകുന്ന് സിഎൻ ഐ എൽ പി എസ് ഹെഡ്മാസ്റ്റർ സാം ജോൺ ടി. തോമസ്, കോട്ടയം വെസ്റ്റ് എ ഇ ഒ മോഹൻദാസ് എം കെ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനോട് പ്രാഥമിക അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിരുന്നു. 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹെഡ്മാസ്റ്റർ…

Read More

അധ്യാപികയിൽ നിന്നും കൈക്കൂലി;ഹെഡ്മാസ്റ്റർ അറസ്റ്റിൽ

അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ ഹെഡ്മാസ്റ്ററെ അറസ്റ്റ് ചെയ്തു.കോട്ടയം സിഎൻഐ എൽ.പി. സ്കൂളിലെ പ്രധാനധ്യാപകൻ സാം ടി ജോണിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.കൈക്കൂലി ആവശ്യപ്പെട്ടന്ന പരാതിയെ തുടർന്നാണ് രാവിലെ ഒമ്പത് മണിയോടെ ഹെഡ്മാസ്റ്ററെ കോട്ടയം വിജിലൻസ് അറസ്റ്റ് ചെയ്തത്. മറ്റൊരു സ്കൂളിലെ അധ്യാപികയുടെ കൈയിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു സാം ടി ജോൺ അറസ്റ്റിലാകുന്നത്.എഇഒയ്ക്ക് നൽകണം എന്ന് പറഞ്ഞായിരുന്നു ഇയാൾ പണം ആവശ്യപ്പെട്ടത്. സ്ഥിര നിയമനം തരപ്പെടുത്താം എന്ന വാഗ്ദാനവും ഇയാൾ നൽകിയിരുന്നു

Read More