‘പെട്രോൾ പമ്പുമായി ബന്ധമില്ല’; പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്ന് പി പി ദിവ്യ പൊലീസിനോട്

കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണ ഉന്നയിച്ചതിൽ ഗൂഢാലോചനയില്ലെന്ന് കേസിലെ പ്രതിയും കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ പൊലീസിനോട് പറഞ്ഞു. പെട്രോൾ പമ്പുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ ദിവ്യ പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും മൊഴി നൽകി. പ്രശാന്തുമായി ഫോൺവിളികളും ഉണ്ടായിട്ടില്ല. പ്രശാന്ത് ജില്ല പഞ്ചായത്തിന്റെ ഹെൽപ് ഡെസ്‌കിൽ വന്ന അപേക്ഷകൻ മാത്രമാണെന്നും ദിവ്യ പറഞ്ഞു. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കില്ലെന്ന് പൊലീസ് അറിയിച്ചു. അടുത്ത ദിവസം…

Read More

കേരളത്തിലെ എംഎൽഎമാരെ വിലയ്ക്ക് വാങ്ങാൻ ആകില്ല, പണം നൽകി സ്വാധീനിക്കാമെന്ന് കരുതുന്നത് നാണക്കേട്; മന്ത്രി കെ.ബി ഗണേഷ് കുമാർ

കേരളത്തിലെ എംഎൽഎമാരെ വിലയ്ക്ക് വാങ്ങാൻ ആകില്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. എൽഡിഎഫ് ചർച്ച ചെയ്താണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്. കേരളാ കോൺഗ്രസ് ബിക്ക് മന്ത്രിസ്ഥാനം പങ്കിടണമെന്ന വ്യവസ്ഥ കൃത്യമായി പാലിക്കപ്പെട്ടു. എൽഡിഎഫ് എംഎൽഎമാരെ പണം നൽകി സ്വാധീനിക്കാമെന്ന് കരുതുന്നവർക്കാണ് നാണക്കേടെന്നും മന്ത്രി പറഞ്ഞു. അതേസമയം തോമസ് കെ തോമസിനെതിരായ കോഴ ആരോപണം തള്ളാതെ എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ ആരോപണം പരിശോധിക്കുമെന്ന് വ്യക്തമാക്കി. ഇത്തരമൊരു കാര്യം മുന്നണിയുടെ ശ്രദ്ധയിലേക്ക് വന്നിട്ടില്ല. തോമസ് കെ തോമസിൻറെ മന്ത്രി സ്ഥാനത്തെകുറിച്ച്…

Read More

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴക്കേസ്: കുറ്റപത്രം സമർപ്പിച്ചു

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിന്റെ മറവിൽ മെഡിക്കൽ ഓഫീസർ നിയമനത്തിൽ നടന്ന കോഴ കേസിൽ കുറ്റപത്രം സമർപ്പിച്ചു. കോഴ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് കുറ്റപത്രത്തിലുളളത്. എഐവൈഎഫ് മുൻ നേതാവും മലപ്പുറം സ്വദേശിയുമായ ബാസിത്താണ് കേസിലെ ഒന്നാം പ്രതി. കോഴിക്കോട് സ്വദേശിയും മുൻ എസ് എഫ് ഐ നേതാവുമായ ലെനിൻ രാജ്, സുഹൃത്തായ റെഗീസ് പത്തനംതിട്ട സിഐടിയു ജില്ലാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറി അഖിൽ സജീവ് എന്നിവരാണ് മറ്റ് പ്രതികൾ. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. മലപ്പുറം സ്വദേശിയായ…

Read More