കൊതുകു പെരുകിയാൽ ഇനി പിഴ; കർശന നടപടിയുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യം കണക്കിലെടുത്ത് കൊതുകുവളർത്തലിനെതിരേ കർശന നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്. വീടുകളിലോ പൊതുസ്ഥലങ്ങളിലോ കൊതുകു പെരുകുന്ന സാഹചര്യമുണ്ടായാൽ വീട്ടുടമസ്ഥനോ, സ്ഥലം ഉടമയോ പതിനായിരം രൂപവരെ പിഴയടയ്ക്കണം. മഴക്കാലത്തെത്തുടർന്ന് വൈറൽ പനി അടക്കം സാംക്രമികരോഗങ്ങൾ വ്യാപിക്കുന്നതിനാൽ രോഗപ്രതിരോധത്തിന്റെ ഭാഗമായാണ് കർശനനടപടി സർക്കാർ സ്വീകരിക്കുന്നത്. കേരള പൊതുജനാരോഗ്യനിയമപ്രകാരം കൊതുകുവളർത്തലിനെതിരേ പിഴയടക്കം നടപടി സ്വീകരിക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് ബോധവത്കരണ സന്ദേശത്തിലൂടെ മുന്നറിയിപ്പുനൽകി. പബ്ലിക് ഹെൽത്ത് ഓഫീസറോ ചുമതലയിലുള്ളവരോ പരിശോധനയ്‌ക്കെത്തി കുറ്റംകണ്ടെത്തിയാൽ വീട്ടുടമസ്ഥന്റെ പേരിലോ, വസ്തു ഉടമസ്ഥന്റെ പേരിലോ പിഴ ചുമത്തും. ഇത്…

Read More

23 ഇനം നായകളുടെ ഇറക്കുമതിയും വിൽപ്പനയും രാജ്യത്ത് നിരോധിച്ച ഉത്തരവ്; ഡൽഹി ഹൈക്കോടതി റദ്ദാക്കി 

രാജ്യത്ത് 23 ഇനം നായകളുടെ ഇറക്കുമതിയും വിൽപനയും നിരോധിച്ചുള്ള കേന്ദ്രസർക്കാർ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി. വിശദമായ കൂടിയാലോചനകൾ നടത്താതെയാണ് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്. എല്ലാ നായ ഉടമകളുടെയും അഭിപ്രായം തേടാൻ കേന്ദ്രത്തിന് കഴിയില്ല. എന്നാൽ മാധ്യമങ്ങളിലൂടെയും ഔദ്യോഗിക വെബ് സൈറ്റിലൂടെയും അഭിപ്രായം തേടാമായിരുന്നിട്ടും അതുണ്ടായില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. മനുഷ്യരെ ആക്രമിക്കുന്ന നായ ഇനങ്ങളെ നിരോധിക്കുന്നതു പരിഗണിക്കണമെന്നു ഡൽഹി ഹൈക്കോടതി…

Read More

ഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും, വിൽപ്പനയും നിരോധിച്ച് കേന്ദ്ര സർക്കാർ

പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ തുടങ്ങി ഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും, വിൽപ്പനയും നിരോധിച്ച് കേന്ദ്ര സർക്കാർ. ഇത് സംമ്പന്ധിച്ച് കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്ത് നൽകി. ഈ വിഭാഗത്തിൽ പെട്ട നായകൾക്ക് ലൈസെൻസ് തദ്ദേശ സ്ഥാപനങ്ങൾ നൽകരുതെന്നാണ് കത്തിലെ നിർദേശം. മനുഷ്യ ജീവന് അപകടകാരികൾ ആണെന്ന വിദഗ്ദ്ധ സമിതി റിപ്പോർട്ട് കണക്കിലെടുത്തു കൊണ്ടാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി. അപകടകാരികൾ ആയ നായകളെ നിരോധിക്കണം എന്ന് ആവശ്യത്തിൽ തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാരിനോട്…

Read More