
16 കാരിയെ അഞ്ചുമണിക്കൂറിനിടെ പീഡിപ്പിച്ചത് മൂന്നുതവണ; 35കാരന് അവസാനശ്വാസം വരെ തടവുശിക്ഷ
പീഡനക്കേസിൽ മുപ്പത്തിയഞ്ചുകാരന് അവസാന ശ്വാസംവരെ (മരണം വരെ ) തടവുശിക്ഷ. മുഹമ്മദ് സാദിക്ക് ഖത്രി എന്ന സൂറത്ത് സ്വദേശിക്കാണ് പോക്‌സോ കോടതി അത്യപൂർവ ശിക്ഷ വിധിച്ചത്. പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ അഞ്ചുമണിക്കൂറിനുള്ളിൽ മൂന്നു തവണയാണ് ഇയാൾ പീഡിപ്പിച്ചത്. ഇയാളുടെ കൂട്ടാളികളെയും ശിക്ഷിച്ചിട്ടുണ്ട്. അറസ്റ്റിലാകുമ്പോൾ ലൈംഗികശേഷി കൂട്ടാനുളള ഗുളികകൾ മുഹമ്മദ് സാദിക്കിന്റെ ബാഗിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇത് വികൃതമായ മാനസികാവസ്ഥയാണെന്നായിരുന്നു കോടതി നിരീക്ഷണം. 2021 ഒക്ടോബർ 18നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാൻ…