സ്തനാർബുദം സ്ഥിരീകരിച്ചെന്ന് നടി ഹിന ഖാൻ
ഹിന്ദി സീരിയലുകളിലൂടെ ആരാധകരുടെ ഹൃദയം കവർന്ന നടി ഹിന ഖാന് സ്തനാര്‍ബുദം സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാം സ്റ്റേജിലാണ് രോഗമെന്നും ചികിത്സയിലാണെന്നും താരം പറഞ്ഞു. “എന്നെ സ്നേഹിക്കുന്ന എല്ലാവരെയും പ്രധാനപ്പെട്ട ഒരു കാര്യം അറിയിക്കുകയാണ്. എനിക്ക് തേര്‍ഡ് സ്റ്റേജ് സ്തനാര്‍ബുദം സ്ഥിരീകരിച്ചു. വെല്ലുവിളി നിറഞ്ഞ ഈ സമയത്തും ഞാന്‍ മികച്ച രീതിയില്‍ ഇരിക്കുന്നതായി നിങ്ങളെ അറിയിക്കുകയാണ്. കരുത്തോടെ, നിശ്ചയദാര്ഢ്വത്തോടെ രോഗത്തെ മറികടക്കാനുള്ള തീരുമാനത്തിലാണ് ഞാന്‍. ഈ സമയത്ത് അനുഗ്രഹവും…