ഷോർട്ട് സർക്യൂട്ട്: വാരാണസി റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിംഗ് ഏരിയയിൽ തീപിടിത്തം; 200 വാഹനങ്ങൾ കത്തിനശിച്ചു

ഉത്തർപ്രദേശിലെ വാരാണസിയിലെ റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിംഗ് ഏരിയയിൽ തീപിടിത്തം. 200ലേറെ വാഹനങ്ങൾ കത്തിനശിച്ചു.  ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമന സേന, പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചു. തീപിടിത്തത്തിന് പിന്നാലെ പ്രദേശത്താകെ വൻ പുകയും മൂടൽമഞ്ഞും പടർന്നു. 12 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. ഗവൺമെന്‍റ് റെയിൽവേ പൊലീസ് (ജിആർപി), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), പൊലീസ് സംഘം എന്നിങ്ങനെ സംയുക്തമായാണ് തീയണച്ചത്. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക…

Read More

പൊട്ടിത്തെറിച്ച ചൈനീസ് റോക്കറ്റ്, ഉപഗ്രഹങ്ങൾക്ക് ഭീഷണി; ചിന്നിചിതറിയത് 700 കഷ്ണങ്ങളായി

ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വെച്ച് തകര്‍ന്ന ചൈനീസ് റോക്കറ്റിന്റെ 700 ല്‍ അധികം അവശിഷ്ടങ്ങള്‍ മറ്റ് ഉപഗ്രഹങ്ങള്‍ക്ക് ഭീഷണിയാവുന്നു. ഇത് ആയിരത്തലേറെ ഉപഗ്രഹങ്ങള്‍ക്കും ലോ എര്‍ത്ത് ഓര്‍ബിറ്റിലെ മറ്റ് വസ്തുക്കള്‍ക്കുമാണ് ഭീഷണി സൃഷ്ടിക്കുന്നത്. 2024 ഓഗസ്റ്റ് ആറിനാണ് 18 ‘ജി60’ ഉപഗ്രഹങ്ങളെ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വിന്യസിക്കുന്നതിനായി ലോങ്മാര്‍ച്ച് 6എ വിക്ഷേപിച്ചത്. ഉപഗ്രഹ ഇന്റനെറ്റ് സേവനം ആരംഭിക്കുന്നതിന് വേണ്ടി ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന് കീഴിലുള്ള ഇനൊവേഷന്‍ അക്കാദമി ഫോര്‍ മൈക്രോസാറ്റലൈറ്റ്‌സുമായി സഹകരിച്ച് ഷാങ്ഹായ് സ്‌പേസ്‌കോം സാറ്റലൈറ്റ്…

Read More

‘നടന്നത് ഭീകരാക്രമണം, കലാപകാരികളെ ശിക്ഷിക്കണം’: ഷെയ്ഖ് ഹസീന

ബംഗ്ലദേശ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നുള്ള പുറത്താകലിനുശേഷം ആദ്യമായി പ്രതികരിച്ച് ഷെയ്ഖ് ഹസീന. ജൂലൈയിൽ നടന്ന പ്രക്ഷോഭത്തിലെ കൊലപാതകങ്ങളിലും അക്രമസംഭവങ്ങളിലും ഉൾപ്പെട്ടവർക്കു തക്കതായ ശിക്ഷ നൽകണമെന്നു ഹസീന ആവശ്യപ്പെട്ടു. മകൻ സയീബ് വാസെദാണ് ഷെയ്ഖ് ഹസീനയുടെ പ്രസ്താവന സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ജൂലൈയിലെ അക്രമങ്ങളെ ഭീകരാക്രമണമെന്നാണു ഷെയ്ഖ് ഹസീന പ്രസ്താവനയിൽ വിശേഷിപ്പിച്ചിട്ടുള്ളത്. 1975 ഓഗസ്റ്റ് 15-ന്, ബംഗ്ലാദേശ് സ്ഥാപകനും തന്റെ പിതാവുമായ ഷെയ്ഖ് മുജീബുർ റഹ്‌മാൻ കൊല്ലപ്പെട്ടതിനേക്കുറിച്ചും തുടർന്ന് അടുത്ത ബന്ധുക്കളെ നഷ്ടമായതിനേക്കുറിച്ചും ഹസീന പ്രസ്താവനയിൽ ഓർമ്മിപ്പിക്കുന്നു. മുജീബുർ റഹ്‌മാന്റെ…

Read More

കലാമണ്ഡലത്തിലെ വിദ്യാർഥികൾക്ക് ഇനി മാംസാഹാരവും വിളമ്പും

കേരള കലാമണ്ഡലത്തിൽ ഇനിമുതൽ മാംസാഹാരവും വിദ്യാർഥികൾക്ക് ലഭിക്കും. വർഷങ്ങളായി സസ്യാഹാരം മാത്രം വിളമ്പിയിരുന്ന കലാമണ്ഡലത്തിൽ, വിദ്യാർഥികളുടെ ആവശ്യപ്രകാരം ചിക്കൻ ബിരിയാണി വിളമ്പി. വിദ്യാർഥികളുടെ നീണ്ടകാലത്തെ ആവശ്യമാണ് ഇതോടെ കലാമണ്ഡലത്തിൽ നടപ്പിലാക്കിത്തുടങ്ങിയത്. വിദ്യാർഥികളുടെ ആവശ്യമനുസരിച്ച് മാസത്തിൽ ഒന്നോ രണ്ടോ തവണ മാംസാഹാരം നൽകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്ന് കലാമണ്ഡലം രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ പറഞ്ഞു. അധ്യാപകർക്കോ ജീവനക്കാർക്കോ ഭരണസമിതി അംഗങ്ങൾക്കോ മാംസാഹാരം കഴിക്കുന്നതിന് നിരോധനം നേരത്തെയും ഉണ്ടായിരുന്നില്ല. കുട്ടികൾക്കും ഓൺലൈൻവഴി ഓർഡർചെയ്ത് ഭക്ഷണം കഴിക്കാനുള്ള അനുമതി ഉണ്ടായിരുന്നെന്നും അദ്ദേഹം…

Read More

‘ക്യാമ്പസുകളിൽ എസ്എഫ്ഐ അഴിഞ്ഞാടുന്നു; പൊതുസ്ഥലങ്ങളിൽ സിഐടിയു ജനങ്ങളുടെ മേൽ കുതിരകയറുന്നു’: വിമർനവുമായി സുധാകരൻ

സി പി എമ്മിന്‍റെ പോഷക സംഘടനകളായ സി ഐ ടി യുവും എസ് എഫ് ഐയും സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുകയാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി. കാമ്പസുകളില്‍ എസ് എഫ് ഐ അഴിഞ്ഞാടുമ്പോള്‍ സി ഐ ടി യു പൊതുസ്ഥലങ്ങളില്‍ ജനങ്ങളുടെ മേല്‍ കുതിരകയറുകയാണ്. മലപ്പുറം എടപ്പാളില്‍ ചരക്കിറക്കലിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് തൊഴിലാളികളെ അത്രികൂരമായിട്ടാണ് സി പി എമ്മിന്റെ തൊഴിലാളി സംഘടനാ നേതാക്കള്‍ മര്‍ദ്ദിച്ചതെന്നും സുധാകരൻ ചൂണ്ടികാട്ടി. സി…

Read More

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ തീപിടുത്തം; രേഖകൾ കത്തി നശിച്ചു

ഡല്‍ഹിയില്‍ കേന്ദ്ര ധനകാര്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ബ്ലോക്കില്‍ തീപിടിത്തം. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. മിനിറ്റുകള്‍ക്കകം തന്നെ തീ നിയന്ത്രണ വിധേയമാക്കി. എസി യൂണിറ്റില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് വിവരം. ഈ ഭാഗത്തെ കംപ്യൂട്ടറുകളും രേഖകളും അടക്കം കത്തിനശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. തീപിടിത്തമുണ്ടായത് എങ്ങനെയാണെന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നാണ് വിവരം.

Read More

ദുബായിൽ ബഹുനില കെട്ടിടത്തിൽ അഗ്നിബാധ; മരിച്ചവരിൽ മലപ്പുറം സ്വദേശികളായ ദമ്പതികളും

ദുബായ് ദെയ്റ ഫ്രിജ് മുറാർ അൽ റാസ് പ്രദേശത്ത് ബഹുനില കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ 16 മരണം. ഇതിൽ മലപ്പുറം സ്വദേശികളായ മലയാളി ദമ്പതികളും. മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജെഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. ഇവർക്കു പുറമെ രണ്ട് തമിഴ്നാട് സ്വദേശികളും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ച 16 പേരിൽ ബാക്കിയുള്ളവർ പാക്കിസ്ഥാൻ, നൈജീരിയ, സുഡാൻ സ്വദേശികളാണ്. അപകടത്തിൽ 9 പേർക്ക് പരുക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് 12:35നാണ് അഞ്ച് നില കെട്ടിടത്തിന്റെ…

Read More