
യുഎഇയിൽ ചൂട് കനക്കുന്നു; ജൂൺ 15 മുതൽ ഉച്ചവിശ്രമം
യുഎഇയിൽ ചൂട് കനത്തു തുടങ്ങിയതോടെ പുറംജോലികൾ ചെയ്യുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ച് അധികൃതർ. ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെയാണ് തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ചിരിക്കുന്നത്. ഉച്ച 12 മുതൽ വൈകീട്ട് മൂന്നുവരെയാണ് പുറം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കാൻ മാനവവിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. 20 വർഷമായി തുടർച്ചയായി വേനൽക്കാലത്ത് രാജ്യത്ത് നിയമം നടപ്പിലാക്കുന്നുണ്ട്. തൊഴിലിടങ്ങളിലെ അപകടങ്ങളിൽ നിന്നും പരിക്കുകളിൽ നിന്നും തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നത് ലക്ഷ്യം വെച്ചാണ് നിയമം നടപ്പിലാക്കുന്നത്. ജൂൺ മുതൽ…