
എടാ മോനേ… നീ ഐസ്ക്രീം സാൻഡ്വിച്ച് എന്നു കേട്ടിട്ടുണ്ടോ; കഴിച്ചിട്ടുണ്ടോ?
വ്യത്യസ്തമായ ‘ഫുഡ് കോംപിനേഷൻ’ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. നെറ്റിസൺസിനിടയിൽ അടുത്തിടെ വൈറലായ വിഭവമാണ് ഐസ്ക്രീം സാൻഡ്വിച്ച്! ഇതെന്തു വിഭവമെന്നു നെറ്റിചുളിക്കാൻ വരട്ടെ, ബ്രഡിനുള്ളിൽ ഐസ്ക്രീം ചേർത്ത് ടോസ്റ്റ് ചെയ്യുന്ന വിഭവം ഭക്ഷണപ്രേമികളുടെ മാത്രമല്ല, എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. ഒരു ഭക്ഷണപ്രിയൻ പങ്കുവച്ച വീഡിയോയയിൽ ഐസ്ക്രീം സാൻഡ്വിച്ച് തയാറാക്കുന്ന രീതി വിശദമായി കാണിക്കുന്നുണ്ട്. ബ്രെഡിനുള്ളിൽ ചോക്ലേറ്റ് ഐസ്ക്രീം വച്ചതിനുശേഷം ടോസ്റ്റ് ചെയ്യുന്നു. വിഭവം തയാറാക്കിയ ശേഷം രുചിയോടെ കഴിക്കുന്നതും കാണാം. പാർട്ടികൾക്കും ഔട്ട്ഡോർ പിക്നിക്കുകൾക്കും വിഭവം അടിപൊളിയാണെന്നാണ് വിഭവപണ്ഡിതന്റെ അഭിപ്രായം….