
പണം ഉണ്ടെന്ന് കരുതി കോടതിയെ അവഹേളിക്കരുത്; മസ്‌കിനെതിരെ ബ്രസീൽ പ്രസിഡന്റ്
സുപ്രീം കോടതി ഉത്തരവുകളെ ഇലോൺ മസ്‌ക് ബഹുമാനിക്കണമെന്ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡി സിൽവ. ഉള്ളടക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ പാലിക്കാത്തതിനെ തുടർന്ന് ബ്രസീലിൽ നിരോധന ഭീഷണി നേരിടുകയാണ് എക്സ്. ജഡ്ജ് അലക്‌സാന്ദ്രേ ഡി മൊറേസാണ് എക്സിന് താൽക്കാലിക് വിലക്ക് പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾക്ക് എതിരെ നടപടി എടുക്കണമെന്ന ഉത്തരവ് പാലിക്കാത്തതും രാജ്യത്ത് പുതിയ നിയമകാര്യ പ്രതിനിധിയെ നിയമിക്കണമെന്ന സുപ്രീംകോടതി നിർദേശം അനുസരിക്കാതിരുന്നതുമാണ് നടപടിയിലേക്ക് നയിച്ചത്. ലോകത്ത് എവിടെ…