ഉറുഗ്വേക്കെതിരായ മത്സരത്തിൽ ബ്രസീലിന് തോൽവി

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗ്വേക്കെതിരായ മത്സരത്തിൽ ബ്രസീലിന് തോൽവി. ലാറ്റിനമേരിക്കൻ കരുത്തർ തമ്മിലെ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രസീലിനെ ഉറുഗ്വേ തോൽപിച്ചത്. സൂപ്പർ താരം നെയ്മർ ആദ്യപകുതിയിൽ തന്നെ പരിക്കേറ്റ് പുറത്തുപോയത് ബ്രസീലിന് തിരിച്ചടിയായിരുന്നു.

Read More

ജി-20 ഉച്ചകോടിക്ക് സമാപനം ; അധ്യക്ഷ സ്ഥാനം ബ്രസീലിന് കൈമാറി ഇന്ത്യ

ജി-20 ഉച്ചകോടിക്ക് ഡൽഹിൽ സമാപനം. നിർണായക ചർച്ചകൾക്കും പ്രഖ്യാപനങ്ങൾക്കുമാണ് ജി-20 ഉച്ചകോടി വേദിയായത്. അധ്യക്ഷപദം ഇന്ത്യ ബ്രസീലിന് കൈമാറി.നവംബറിൽ ജി20 വിർച്വൽ ഉച്ചകോടി നടത്തണമെന്ന് മോദി ശുപാർശ ചെയ്തു. ജി20 യിലെ തീരുമാനങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ വിലയിരുത്താനാണ് വിർച്വൽ ഉച്ചകോടി. ജി20 ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. സ്ത്രീ ശാക്തീകരണത്തിനും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രചാരത്തിനും അടക്കം സുപ്രധാന തീരുമാനങ്ങൾ ഉച്ചകോടിയിൽ ഉണ്ടായി. ജി 20 സംയുക്ത പ്രഖ്യാപനം ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു….

Read More

ജി20 ഉച്ചകോടി സമാപിച്ചു; ബ്രസീലിന് അധ്യക്ഷ പദവി നരേന്ദ്ര മോദി കൈമാറി 

ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ജി20 ഉച്ചകോടി സമാപിച്ചു. അടുത്ത അധ്യക്ഷ പദവിയിലെത്തുന്ന ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔപചാരികമായി പദവി കൈമാറി. ഇന്ത്യയുടെ അധ്യക്ഷ പദവി രണ്ടരമാസം കൂടിയുണ്ടെന്നും ഇപ്പോഴത്തെ നിർദേശങ്ങൾ കൂടി പരിഗണിക്കാൻ വെർച്വൽ ഉച്ചകോടി നടത്തണമെന്നും മോദി നിർദേശിച്ചു. ഊർജ സംരക്ഷണം, ദാരിദ്ര്യ നിർമാജനം തുടങ്ങിയവയ്ക്ക് ബ്രസീൽ മുൻഗണന നൽകുമെന്ന് ബ്രസീൽ പ്രസിഡന്റ് പറഞ്ഞു.  ജി20 നേതാക്കൾ രാവിലെ രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അവസാന സെഷൻ…

Read More

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറും സൗദിയിലേക്ക്; അൽ ഹിലാലുമായി കരാർ ഒപ്പിട്ടു

പിഎസ്‌ജിയിൽ നിന്ന് ബ്രസീലിയൻ സൂപ്പർതാരം നെയ്‌മറും സൗദി ​പ്രോ ലീഗിലേക്ക്. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തി. താരത്തിന്റെ വൈദ്യ പരിശോധന ഉടൻ നടക്കും. രണ്ട് വർഷത്തേക്കാണ് കരാർ. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തിയതായി ഫ്രഞ്ച് മാധ്യമം ‘ലെ ക്വിപ്’റിപ്പോർട്ട് ചെയ്തിരുന്നു.അൽ ഹിലാലുമായി രണ്ട് വർഷത്തെ കരാറിലാണ് നെയ്മർ ധാരണയിലെത്തിയത്. ബ്രസീലിയൻ സ്‌ട്രൈക്കറുടെ കൈമാറ്റം സംബന്ധിച്ച നിബന്ധനകൾ പി.എസ്.ജിയും സൗദി ക്ലബും ചർച്ച ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 2017ൽ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം…

Read More

​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ടൂറിസം മേഖലയുടെ വികസനത്തിനായി സൗദി അറേബ്യ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് വിവിധ മേഖലകളിൽ നടപ്പിലാക്കി വരുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണിത്. ടൂറിസം മേഖലയിലെ നിക്ഷേപ സാഹചര്യങ്ങൾ ഉയർത്തുകയും, വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് പുതിയ നിയന്ത്രണങ്ങളുടെ ലക്ഷ്യം. രാജ്യത്ത് വിവിധ മേഖലകളിൽ നടപ്പിലാക്കി വരുന്ന വികസനത്തോടൊപ്പം ടൂറിസം മേഖലയുടേയും വികസനം ഉറപ്പാക്കുകയാണ് നിയന്ത്രണങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്. ………………………………………. ഡ്രൈവറില്ലാ വാഹനങ്ങൾ വർധിപ്പിച്ച് അബുദാബി. 6 മിനി റോബോ ബസുകളാണ് പുതുതായി നിരത്തിലിറക്കിയത്. കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന…

Read More