കുടുംബത്തോടൊപ്പം കറങ്ങുന്നതിനിടെ ഗാസ യുദ്ധക്കുറ്റങ്ങളിൽ നടപടി ; ബ്രസീലിൽ നിന്ന് രക്ഷപ്പെട്ട് ഇസ്രയേൽ സൈനികൻ

ഗാസ്സയിലെ യുദ്ധക്കുറ്റം ആരോപിച്ച് ബ്രസീലിയൻ ഫെഡറൽ പൊലീസ് നിയമനടപടികൾ ആരംഭിച്ചതിനു പിന്നാലെ മുന്‍ ഐഡിഎഫ് സൈനികൻ രാജ്യത്തുനിന്നു രക്ഷപ്പെട്ടതായി റിപ്പോർട്ട്. ഗാസ്സയിൽ ഒക്ടോബർ ഏഴിനുശേഷം നടക്കുന്ന ആക്രമണത്തിൽ പങ്കെടുത്ത ഐഡിഎഫ് അംഗം യുവാൽ വാഗ്ദാനിയാണ് ഇസ്രായേൽ സഹായത്തോടെ ബ്രസീലിൽ നിന്ന് പുറത്തുകടന്നതെന്ന് പ്രാദേശിക മാധ്യമമായ ‘മെട്രോപോളിസ്’ റിപ്പോർട്ട് ചെയ്തു. കുടുംബത്തോടൊപ്പം ബ്രസീലിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു ഇയാൾ. വിവരമറിഞ്ഞ് ‘ഹിന്ദ് റജബ് ഫൗണ്ടേഷൻ'(എച്ച്ആർഎഫ്) എന്ന എൻജിഒ നൽകിയ യുദ്ധക്കുറ്റം ആരോപിച്ചുള്ള പരാതിയിൽ ബ്രസീൽ ഫെഡറൽ കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു….

Read More

ഡൽഹിയിൽ വൻ ലഹരിമരുന്ന് വേട്ട ; ബ്രസീലിൽ നിന്നുള്ള യുവതിയും യുവാവും അറസ്റ്റിൽ

രാജ്യതലസ്ഥാനമായ ഡൽഹിയിൽ വൻ ലഹരി വേട്ട. 20 കോടി രൂപയുടെ കൊക്കെയ്ൻ രാജ്യത്തേക്ക് കടത്തിയതിന് രണ്ട് ബ്രസീലുകാരെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വകുപ്പ് അറിയിച്ചു. ഡിസംബർ 24 ന് സാവോപോളോയിൽ നിന്ന് പാരീസ് വഴി എത്തിയ ബ്രസീലിൽ നിന്നുള്ള യുവതിയും യുവാവുമാണ് പിടിയിലായത്. സംശയം തോന്നിയതോടെ ഇരുവരെയും കസ്റ്റംസ് ഉദ്യോ​ഗസ്ഥർ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ചില മയക്കുമരുന്ന് പദാർത്ഥങ്ങൾ അടങ്ങിയ ഗുളികകൾ കഴിച്ചതായി ഇരുവരും സമ്മതിക്കുകയായിരുന്നു. തുടർന്ന് ഇരുവരെയും വിശദമായ…

Read More

ഇലോൺ മസ്കിന്റെ കമ്പനികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിച്ച് ബ്രസീൽ

സ്റ്റാർ ലിങ്കിന്റെയും എക്സിന്റെയും ബാങ്ക് അക്കൌണ്ടുകൾക്ക് ചുമത്തിയിരുന്ന മരവിപ്പിക്കൽ പിൻവലിക്കാൻ ബ്രസീൽ. ഈ അക്കൌണ്ടുകളിൽ നിന്ന് 3.3 മില്യൺ ഡോളർ ദേശീയ ഖജനാവിലേക്ക് മാറ്റാനാണ് ബ്രസീലിലെ സുപ്രീം കോടതി ജസ്റ്റിസ് അലക്‌സാണ്ടർ ഡി മൊറേസ് ഉത്തരവിട്ടിരിക്കുന്നത്. വെള്ളിയാഴ്ചയാണ് കോടതി ഇക്കാര്യം വ്യക്തമാക്കി പ്രസ്താവന പുറത്തിറക്കിയത്.  പിഴയിനത്തിൽ എക്സിന് ചുമത്തിയ തുക മുഴുവനായി ഈ അക്കൌണ്ടുകളിലേക്ക് എത്തിയതിന് പിന്നാലെയാണ് അക്കൌണ്ട് മരവിപ്പിക്കൽ നീക്കുന്നത്. ശതകോടീശ്വരൻ ഉടമ ഇലോൺ മസ്‌കും സുപ്രീം കോടതി ജസ്റ്റിസ് അലക്‌സാണ്ടർ ഡി മൊറേസും തമ്മിലുള്ള…

Read More

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മുന്‍ ലോകചാമ്പ്യന്മാരായ ബ്രസീലിന് വീണ്ടും തോല്‍വി; അട്ടിമറിച്ച് പരാഗ്വെ

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിന് വീണ്ടും തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് പരാഗ്വെയോട് ബ്രസീല്‍ വഴങ്ങിയത്. പരാഗ്വെയുടെ വിജയ ​ഗോൾ മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ഡിയേഗോ ഗോമസാണ് വലയിലാക്കിയത്. 2008 ന് ശേഷം ആദ്യമായിട്ടാണ് പരാ​ഗ്വെ ബ്രസീലിനെ തോൽപ്പിക്കുന്നത്. ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കാനറികള്‍ക്ക് എട്ടു മത്സരങ്ങളിലെ നാലാമത്തെ തോല്‍വിയാണിത്. ബാക്കി നാല് മത്സരങ്ങളിലെ മൂന്നു മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ ഒരെണ്ണം സമനിലയിൽ അവസാനിക്കുകും ചെയ്തു. നിലവില്‍ 10 പോയിന്റുള്ള ബ്രസീല്‍ മേഖലയില്‍ നിന്നുള്ള പട്ടികയില്‍ അഞ്ചാം…

Read More

എക്സ് പോയാ പോട്ടെ, ബ്ലൂസ്‌കൈയ്യിലേക്ക് ചേക്കേറി ഉപഭോക്താക്കള്‍

എക്സ് ബ്രസീലിൽ നിരോധിച്ചതിന് പിന്നാലെ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് ചേക്കേറുകയാണ് എക്‌സിന്റെ ഉപഭോക്താക്കള്‍. എക്സ് പോയതോടെ ലാഭമുണ്ടായിരിക്കുന്നത് മറ്റൊരു സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ബ്ലൂസ്‌കൈയ്ക്കാണ്. ബ്ലൂസ്‌കൈയ്ക്ക് 20 ലക്ഷത്തിലേറെ ഉപഭോക്താക്കളെയാണ് ലഭിച്ചത്. അതില്‍ 85 ശതമാനവും ബ്രസീലിയന്‍ ഉപഭോക്താക്കളാണ്. ഉപഭോക്താക്കള്‍ ഈ ഇരച്ചുകേറ്റത്തേതുടർന്ന് ബ്ലൂസ്‌കൈ സേവനം ഇടക്ക് തടസപ്പെടുന്ന സ്ഥിതിവരെയുണ്ടായി. എക്‌സിന് സമാനമായ മെറ്റയുടെ ത്രെഡ്‌സിനെ തഴഞ്ഞാണ് ബ്രസീലിയന്‍ ഉപഭോക്താക്കൾ ബ്ലൂസ്‌കൈയിലേക്ക് ചേക്കേറുന്നത്. ബ്ലൂസ്‌കൈ പ്ലാറ്റ്‌ഫോമിന്റെ വികേന്ദ്രീകൃത സ്വഭാവമാണ് അതിനുള്ള പ്രധാനകാരണം. ബ്രസീലിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് എക്‌സിന്റെ നിരോധനത്തിന്…

Read More

ബ്രസീലില്‍ കോടതി വിധി അനുസരിക്കാന്‍ എക്സ്; വിലക്കിന് വഴങ്ങി മസ്‌ക്

സോഷ്യല്‍ മീഡിയാ പ്ലാറ്റഫോമായ എക്‌സ് നിരോധിക്കാനുള്ള ബ്രസീല്‍ സുപ്രീം കോടതിയുടെ വിധി അനുസരിക്കാനൊരുങ്ങി കമ്പനി. ഇതോടെ ഇനി ബ്രസീലിന്റെ പരിധിയ്ക്കുള്ളില്‍ എക്‌സ് ലഭിക്കാതെയാകും. ഇലോണ്‍ മസ്‌കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിന്റെ നെറ്റ്‌വര്‍ക്കിലും എക്‌സ് ഇനി ലഭിക്കില്ല. എക്‌സ് ബ്രസീലിൽ വിലക്കാൻ ഉത്തരവിറക്കിയ സുപ്രീം കോടതി ജഡ്ജി അലക്‌സാന്ദ്രേ ഡി മാറേസിനെ ഇലോണ്‍ മസ്‌ക് പരസ്യമായി വിമര്‍ശിച്ചിരുന്നു. സെപ്റ്റംബര്‍ 2-നും ഈ ഉത്തരവില്‍ മാറ്റം വരുത്താന്‍ സുപ്രീംകോടതി തയ്യാറായില്ല. മാത്രമല്ല ബ്രസീലിയന്‍ പ്രസിഡന്റ് യുയിസ്…

Read More

എക്‌സിന് ബ്രസീലിൽ നിരോധനം; ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു

എക്സിന് (മുമ്പ് ട്വിറ്റർ) ബ്രസീലിൽ നിരോധനം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾക്ക് എതിരെ നടപടി എടുക്കണമെന്ന ഉത്തരവ് പാലിക്കാത്തതും രാജ്യത്ത് പുതിയ നിയമകാര്യ പ്രതിനിധിയെ നിയമിക്കണമെന്ന സുപ്രീംകോടതി നിർദേശം അനുസരിക്കാതിരുന്നതുമാണ് നടപടിയിലേക്ക് നയിച്ചത്. ജഡ്ജ് അലക്സാന്ദ്രേ ഡി മൊറേസാണ് നിരോധനം പ്രഖ്യാപിച്ചത്. കോടതി ഉത്തരവുകൾ പാലിക്കുകയും നിലവിലുള്ള പിഴത്തുകയെല്ലാം അടയ്ക്കുന്നതുവരെയാണ് വിലക്ക്. ഏപ്രിലിൽ വ്യാജ വാർത്ത പരത്തുന്ന എക്സ് അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെയാണ് കോടതിയും എക്സും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്….

Read More

ബ്രസീലിൽ വിമാനം തകർന്നുവീണത് ജനവാസമേഖലയിൽ ; 62 മരണം

ബ്രസീലിലെ വിൻയെദോ നഗരത്തിൽ യാത്രാവിമാനം തകർന്നുവീണ് 62 പേർ കൊല്ലപ്പെട്ടു. ജനവാസ മേഖലയിലായതിനാൽ ഒട്ടേറെ വീടുകളും തകർന്നു. പരാന സംസ്ഥാനത്തെ കസ്‌കവെലിൽനിന്നു സാവോപോളോയിലെ മുഖ്യ രാജ്യാന്തര വിമാനത്താവളത്തിലേക്കു പോയ എടിആർ-72 വിമാനത്തിൽ 58 യാത്രക്കാരും 4 ക്രൂ അംഗങ്ങളുമുണ്ടായിരുന്നുവെന്ന് വോപാസ് എയർലൈൻസ് അറിയിച്ചു. വിമാനം നിയന്ത്രണമറ്റു കുത്തനെ വീഴുന്നതിന്റെയും തീപിടിക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടകാരണം വ്യക്തമല്ല. സാവോപോളോ നഗരത്തിൽനിന്ന് 80 കിലോമീറ്റർ അകലെയാണു അപകടമുണ്ടായത്. BREAKING: Voepass Flight 2283, a large passenger plane,…

Read More

ബ്രസീലിൽ വിമാനം തകർന്ന് വീണ് അപകടം ; വിമാനത്തിൽ ഉണ്ടായിരുന്നത് 70 യാത്രക്കാരെന്ന് റിപ്പോർട്ടുകൾ

ബ്രസീലിൽ വിമാനം തകർന്ന് വീണ് അപകടം .സാവോ പോളോയിലെ ജനവാസ മേഖലയിലാണ് വോപാസ് എയർലൈൻസിന്റെ വിമാനം തകർന്ന് വീണത്. ആഭ്യന്തര സർവീസ് നടത്തിയിരുന്ന വിമാനമാണിത്. വിമാനത്തിൽ 70 യാത്രക്കാർ ഉണ്ടായിരുന്നതായാണ് പുറത്ത് വരുന്ന വിവരം. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

അർജന്റീന തന്നെ ഒന്നാമൻ ; ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന , ഫ്രാൻസ് രണ്ടാമത് ; ബ്രസീലിനും പോർച്ചുഗലിനും തിരിച്ചടി

കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തിയതിന് പിന്നാലെ ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ലോക ചാംമ്പ്യൻമാരായ അര്‍ജന്റീന. യൂറോ കപ്പ് ചാംപ്യന്മാരായ സ്‌പെയ്‌നും നേട്ടമുണ്ടാക്കി. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സ്പാനിഷ് ടീം മൂന്നാം സ്ഥാനത്തേക്ക് കയറി. ഫ്രാന്‍സാണ് രണ്ടാം സ്ഥാനത്ത്. യൂറോ ഫൈനില്‍ തോറ്റ ഇംഗ്ലണ്ട് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാമെത്തി. കോപ്പയില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായ ബ്രസീലിന് ഒരു സ്ഥാനം നഷ്ടമായി. നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബ്രസീല്‍. ഇന്ത്യ മാറ്റമില്ലാതെ 124ആം സ്ഥാനത്ത് തുടരുകയാണ്….

Read More