
റസ്‍ലിങ് താരം ബ്രേ വയറ്റ് അന്തരിച്ചു; വിട വാങ്ങിയത് 36-ാം വയസിൽ
ഡബ്ല്യൂഡബ്ല്യൂഇയിലെ മുൻ ചാമ്പ്യൻ ബ്രേ വയറ്റ് അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് റിപ്പോർട്ട്. 36-ാം വയസിലാണ് ബ്രേ വയറ്റ് വിടപറഞ്ഞത്. ബ്രേ വയറ്റിൻറെ മരണവാർത്ത ഡബ്ല്യൂഡബ്ല്യൂഇ ചീഫ് കണ്ടൻറ് ഓഫീസർ ട്രിപിൾ എച്ചാണ് (പോൾ മൈക്കൽ ലെവിസ്‌ക്യു) സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. 2009 മുതൽ ഡബ്ല്യൂഡബ്ല്യൂഇയുടെ ഭാഗമായ ബ്രേ വയറ്റ് റെസ്ലിംഗ് എൻറർടെൻമെൻറ് രംഗത്തെ സൂപ്പർ താരങ്ങളിലൊരാളായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ബ്രേ വയറ്റ് കഴിഞ്ഞ കുറച്ച് മാസങ്ങളായി റെസ്ലിംഗ് രംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു.ഡബ്ല്യൂഡബ്ല്യൂഇ ചാമ്പ്യൻഷിപ്പ്…