
ബഹ്റൈനിൽ തവിട് വിലക്കയറ്റം ; കന്നുകാലി കർഷകർ പ്രതിസന്ധിയിൽ
തവിട് വിലക്കയറ്റം ചിക്കൻ, ഇറച്ചി എന്നിവയുടെയും വില വർധനക്കിടയാക്കുമെന്ന് കന്നുകാലി കർഷകർ. തവിട് വിലക്കയറ്റം മൂലം കന്നുകാലി കർഷകർക്കുണ്ടായ പ്രതിസന്ധി ചർച്ച ചെയ്യാൻ ചേർന്ന പാർലമെന്റ് കമ്മിറ്റി യോഗത്തിലാണ് കർഷകരുടെ പ്രതിനിധികൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പാർലമെന്റ് അംഗം ഹിഷാം അബ്ദുൽ അസീസ് അൽ അവദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കന്നുകാലി വളർത്തുന്നവരുടെയും വ്യാപാരികളുടെയും പ്രതിനിധികൾ പങ്കെടുത്തിരുന്നു. ഗോതമ്പിന്റെയും ഗോതമ്പുൽപന്നങ്ങളുടെയും വില വർധിച്ച സാഹചര്യത്തിൽ ബഹ്റൈൻ ഫ്ലോർ മിൽസ് കമ്പനി പല ഉൽപന്നങ്ങളുടെയും വില വർധിപ്പിച്ചിരുന്നു. നേരത്തേ 50…