
വാഹനത്തിന്റെ ബ്രേക്ക് തരും അപായ സൂചനകൾ; ഇവ സൂക്ഷിക്കുന്നത് നല്ലത്
വാഹനം നിൽക്കാനായി ബ്രേക്ക് പെഡലിൽ അങ്ങേയറ്റം വരെ ചവിട്ടേണ്ടി വരുന്നുണ്ടെങ്കിൽ അതൊരു അപായ സൂചനയാണ്. ഇതിനു പിന്നിൽ പല കാരണങ്ങളുണ്ട്. അവയൊന്ന് അറിയാം ബ്രേക്ക് ഫ്ളൂയിഡ് വാഹനങ്ങളിൽ എളുപ്പത്തിലും കാര്യക്ഷമമായും ബ്രേക്ക് പ്രവർത്തിക്കുന്നതിന് ബ്രേക്ക് ഫ്ളൂയിഡ് നിർണായകമാണ്. ബ്രേക്ക് ഫ്ളൂയിഡ് ഏതെങ്കിലും കാരണവശാൽ നഷ്ടമായാൽ അത് ബ്രേക്കിന്റെ പ്രവർത്തനത്തെ ബാധിക്കും. സാധാരണ ബ്രേക്ക് ഫ്ളൂയിഡുകൾക്ക് പ്രത്യേകിച്ച് നിറമൊന്നുമുണ്ടാവില്ല. വെളിച്ചെണ്ണയുടേയും മറ്റും കട്ടിയുള്ള ദ്രാവകമായിരിക്കും ഇത്. ഇത്തരം വസ്തുക്കളുടെ ചോർച്ച വാഹനത്തിലുണ്ടെങ്കിൽ വിദഗ്ധ പരിശോധന നടത്തുന്നത് നന്നായിരിക്കും. മാസ്റ്റർ…