
തലച്ചോറിനുള്ളിലെ മാലിന്യനിർമാർജന ശൃംഖല കണ്ടെത്തി; കണ്ടെത്തൽ അൽഷ്യമേഴ്സിന്റെ ചികിത്സയിൽ നിർണായകമെന്ന് ഗവേഷകർ
തലച്ചോറിനുള്ളിലെ മാലിന്യനിർമാർജന ശൃംഖല കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഇത് അൽഷ്യമേഴ്സ് രോഗത്തിന്റെ ചികിത്സയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. തലച്ചോർ അതിന്‍റെ പ്രവർത്തനങ്ങൾക്കായി നിരവധി പോഷകങ്ങൾ ഉപയോഗിക്കുന്നതു പോലെ തന്നെ മാലിന്യങ്ങളും അവ പുറന്തള്ളുന്നുണ്ട്. ഉറങ്ങുമ്പോൾ ശരീരത്തിലെ കോശങ്ങളിൽ നിന്നുള്ള ഇത്തരം മാലിന്യങ്ങൾ പുറന്തള്ളുന്നതിന് തലച്ചോറിന് പ്രത്യേക സംവിധാനം ഉണ്ടെന്ന് ഗവേഷകർ എലികളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നു. എന്നാല്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു ഇതുവരെ മനുഷ്യരില്‍ ഈ പ്രക്രിയ സമാനമാണെന്ന് കണക്കുകൂട്ടിയിരുന്നത്. ഒറിഗോൺ ഹെൽത്ത് ആന്‍റ്…