
ന്യൂറലിങ്കിന് എതിരാളി; ക്ലിനിക്കൽ പരീക്ഷണങ്ങളുമായി സിങ്ക്രോൺ
ഇലോൺ മസ്കിന്റെ ന്യൂറലിങ്ക് കമ്പനിക്ക് വൻ മത്സരമൊരുക്കാൻ തയാറെടുക്കുകയാണ് ബ്രെയിൻ ചിപ് സ്റ്റാർട്ടപ്പായ സിങ്ക്രോൺ. മനുഷ്യ മസ്തിഷ്കവും ഇലക്ട്രോണിക്സുമായി ബന്ധിപ്പിക്കുന്ന സാങ്കേതികമേഖലയിൽ വൻ മുന്നേറ്റമാണ്ഇ ലോൺ മസ്കിന്റെ ന്യൂറലിങ്ക് കമ്പനി കൈവരിച്ചിരിക്കുന്നത്. ഇപ്പോൾ ന്യൂറലിങ്കിനോട് മത്സരിക്കാൻ ക്ലിനിക്കൽ പരീക്ഷണം സംഘടിപ്പിക്കാനൊരുങ്ങുകയാണ് സിങ്ക്രോൺ. ഇതിനായി ആളുകളെയും വൈദ്യശാസ്ത്ര വിദഗ്ധരെയും കമ്പനി റിക്രൂട്ട് ചെയ്യാൻ ആരംഭിച്ചു എന്നാണ് റിപ്പോർട്ട്. ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫേസ് അഥവാ ബിസിഐ എന്നാണ് ഈ സാങ്കേതികമേഖല അറിയപ്പെടുന്നത്. ഒരു വ്യക്തിയുടെ തലച്ചോറിൽ സ്ഥാപിച്ച ബ്രെയിൻ ചിപ്…